ആബല്‍ റൂയിസ്, ലാ മാസിയയുടെ കണ്ടെത്തല്‍
ആബല്‍ റൂയിസ്, ലാ മാസിയയുടെ കണ്ടെത്തല്‍
Tuesday, October 10, 2017 1:00 PM IST
കൊ​ച്ചി: സാ​ക്ഷാ​ല്‍ ല​യ​ണ​ല്‍ മെ​സി​യും ഫാ​ബ്രി​ഗ​സു​മെ​ല്ലാം ക​ളി പ​ഠി​ച്ചി​റ​ങ്ങി​യ ത​ട്ട​ക​ത്തി​ല്‍ നി​ന്നാ​ണു സ്പെ​യി​ന്‍ നാ​യ​ക​ന്‍ ആ​ബ​ല്‍ റൂ​യി​സി​ന്‍റെ വ​ര​വ്. ആ​ദ്യ ക​ളി​യി​ല്‍ നി​റം മ​ങ്ങി​യെ​ങ്കി​ലും അ​ങ്ങ​നെ ചു​മ്മാ​തെ പോ​കാ​ന​ല്ല ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റെ​ടു​ത്ത​തെ​ന്നു തെ​ളി​യി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ഈ ​പ​തി​നേ​ഴു​കാ​ര​ന്‍ ഇ​ന്ന​ലെ പു​റ​ത്തെ​ടു​ത്ത​ത്. ലാ ​മാ​സി​യ എ​ന്ന ത​ന്‍റെ ക​ളി​ത്ത​ട്ട​ക​ത്തി​ല്‍ നി​ന്നു പ​ഠി​ച്ച പാ​ഠ​ങ്ങ​ള്‍ക്കൊ​പ്പം സാ​ന്‍റി​യാ​ഗോ ഡി​നി​യ എ​ന്ന ചാ​ണ​ക്യ​ന്‍റെ ത​ന്ത്ര​ങ്ങ​ളു​ടെ പൂ​ര്‍ത്തീ​ക​ര​ണം റൂ​യി​സ് സു​ന്ദ​ര​മാ​യി ക​ള​ത്തി​ല്‍ ന​ട​പ്പാ​ക്കി.

ഫെ​ര്‍ണാ​ണ്ടോ ടോ​റ​സും ഡേ​വി​ഡ് വി​യ്യ​യും ത്ര​സി​പ്പി​ച്ച സ്പാ​നി​ഷ് ദേ​ശീ​യ ടീ​മി​ല്‍ അ​ൽ​വാ​രോ മൊ​റാ​ട്ട​യും പെ​ഡ്രോ​യും ഇ​പ്പോ​ള്‍ അ​ര​ങ്ങു ത​ക​ര്‍ക്കു​മ്പോ​ള്‍ മു​ന്നേ​റ്റ നി​ര​യി​ല്‍ അ​വ​കാ​ശ​വാ​ദം ഉ​യ​ര്‍ത്താ​ന്‍ പോ​ന്ന പ്ര​ക​ട​നം ത​ന്നെ​യാ​ണു റൂ​യി​സ് കാ​ഴ്ച​വ​ച്ച​ത്. മ​ധ്യ നി​ര​യി​ലേ​ക്ക് ഇ​റ​ങ്ങി എ​തി​ര്‍ ടീ​മി​ലെ താ​ര​ങ്ങ​ളു​ടെ കൈ​യി​ല്‍നി​ന്നു പ​ന്തു ത​ട്ടി​യെ​ടു​ത്തു മു​ന്നേ​റി​യു​ള്ള സു​ന്ദ​ര​ന്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ റൂ​യി​സ് മെ​ന​ഞ്ഞെ​ടു​ത്തു. ഫെ​റാ​ന്‍ ടോ​റ​സും ആ​ന്‍റോ​ണി​യോ ബ്ലാ​ങ്കോ​യും മു​ന്നേ​റ്റ നി​ര​യി​ല്‍ എ​പ്പോ​ള്‍ പ​ന്തെ​ത്തി​ച്ചാ​ലും അ​വി​ടെ കൃ​ത്യ​മാ​യി എ​ത്താ​നും ആ​ബ​ലി​നു സാ​ധി​ച്ചു.


യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ നാ​ലു ഗോ​ളു​ക​ള്‍ നേ​ടി സ്പെ​യി​നി​നെ ന​യി​ച്ച​തും റൂ​യി​സ് ത​ന്നെ​യാ​ണ്. വ​ല​ന്‍സി​യ അ​ക്കാ​ഡ​മി​യി​ല്‍ തു​ട​ങ്ങി​യ ആ​ബ​ലി​ന്‍റെ ക​ഴി​വു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞാ​ണു ബാ​ഴ്സ​ലോ​ണ ലാ ​മാ​സി​യ​യി​ല്‍ എ​ടു​ക്കു​ന്ന​ത്. ബാ​ഴ്സ​ലോ​ണ ബി ​ടീ​മി​ലും താ​ര​ത്തി​നു ക​ളി​ക്കാ​നാ​യി. ബാ​ഴ്സ​ലോ​ണ അ​ക്കാ​ദ​മി​യി​ലാ​ണെ​ങ്കി​ലും റൂ​യി​സി​ന്‍റെ ഇ​ഷ്ട സ്പാ​നി​ഷ് താ​രം ചി​ര​വൈ​രി​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ അ​ല്‍വാ​രോ മൊ​റാ​ട്ട​യാ​ണ്. ബാ​ഴ്സ​യെ വേ​ദ​നി​പ്പി​ച്ചു പി​എ​സ്ജി​യി​ലേ​ക്കു കൂ​ടു​മാ​റി​യ ബ്ര​സീ​ല്‍ താ​രം നെ​യ്മ​റെ​യും റൂ​യി​സ് ആ​രാ​ധി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.