തിരിച്ചടിച്ച് കങ്കാരു
Tuesday, October 10, 2017 1:00 PM IST
ഗോ​ഹ​ട്ടി: ക​ഴി​ഞ്ഞ ക​ളി​യി​ലെ തോ​ല്‍വി​ക്ക് ഓ​സ്‌​ട്രേ​ലി​യ പ​ക​രം വീ​ട്ടി. ഗോ​ഹ​ട്ടി ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യെ എ​ട്ടു​വി​ക്ക​റ്റി​ന് ഓ​സീ​സ് തോ​ല്‍പ്പി​ച്ചു. ഇ​തോ​ടെ പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​ക്കൊ​പ്പ​മെ​ത്താ​നും (1-1) ഓ​സീ​സി​നാ​യി. അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യ മോ​യി​സ് ഹെ​ൻ​റി​ക്ക​സി​ന്‍റെ​യും (62) ട്രാ​വി​സ് ഹെ​ഡി​ന്‍റെ​യും (48) ബാ​റ്റിം​ഗാ​ണ് ഓ​സീ​സി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. നാ​ലു വി​ക്ക​റ്റ് നേ​ടി​യ ജാ​സ​ണ്‍ ബെ​ഹ്രെ​ണ്ടോ​ര്‍ഫി​ന്‍റെ ബൗ​ളിം​ഗ് പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ ത​ക​ര്‍ത്ത​ത്. ജാസണാണ് കളിയിലെ കേമൻ. സ്കോ​ർ: ഇ​ന്ത്യ 20 ഓ​വ​റി​ൽ 118നു ​പു​റ​ത്ത്, ഓ​സ്ട്രേ​ലി​യ 15.3 ഓ​വ​റി​ൽ ര​ണ്ടി​ന് 122.


ടോ​സ് നേ​ടി​യ ഓ​സ്‌​ട്രേ​ലി​യ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​യ്ക്കു​ക​യാ​യി​രു​ന്നു. രോ​ഹി​തും(8), കോ​ഹ്‌ലി​യും (0) നിരാശപ്പെടുത്തിയപ്പോൾ കേ​ദാ​ര്‍ യാ​ദ​വ് (27), ധോ​ണി (13)​, ഹാ​ര്‍ദി​ക് പാ​ണ്ഡ്യ (25)​, കു​ല്‍ദീ​പ് യാ​ദ​വ് (16)​എന്നിവരുടെ ചെ​റു​ത്തു നി​ല്‍പ്പാ​ണ് ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 118ല്‍ ​എ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.