സജന്‍ പ്രകാശിന് അഞ്ച് സ്വര്‍ണം
Wednesday, October 11, 2017 12:18 PM IST
ഭോ​പ്പാ​ല്‍: ദേ​ശീ​യ നീ​ന്ത​ല്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സ​ജ​ന്‍ പ്ര​കാ​ശി​ന്‍റെ സ്വ​ര്‍ണ വേ​ട്ട. ര​ണ്ട് ദേ​ശീ​യ റി​ക്കാ​ർ​ഡ് പ്ര​ക​ട​ന​ത്തോ​ടെ അ​ഞ്ച് സ്വ​ര്‍ണ​മാ​ണ് സ​ജ​ന്‍ കേ​ര​ള​ത്തി​ന് സ​മ്മാ​നി​ച്ച​ത്. ഭോ​പ്പാ​ലി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​വു​മാ​യി സ​ജ​ൻ പ്ര​കാ​ശ് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് യോ​ഗ്യ​ത​നേ​ടി.

100, 200 മീ​റ്റ​ര്‍ ബ​ട്ട​ര്‍ഫ്ളൈ, 200, 400, 1500 ഫ്രീ​സ്‌​റ്റൈ​ല്‍ ഇ​ന​ങ്ങ​ളി​ലാ​ണ് സ​ജ​ന്‍റെ സ്വ​ര്‍ണ നേ​ട്ടം. 100 മീ​റ്റ​ര്‍ ബ​ട്ട​ര്‍ഫ്ളൈ​യി​ല്‍ 53.83 സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു റി​ക്കാ​ര്‍ഡോ​ടെ സ്വ​ര്‍ണം നേ​ടി​യ​ത്. 200 മീ​റ്റ​ര്‍ ബ​ട്ട​ര്‍ഫ്ളൈ​യി​ല്‍ 1:59.12 സെ​ക്ക​ൻ​ഡി​ലും സ​ജ​ന്‍ പു​തി​യ റി​ക്കാ​ർ​ഡി​ട്ടു.​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന് ല​ഭി​ച്ച മെ​ഡ​ലു​ക​ള്‍ സ​ജ​ൻ പ്ര​കാ​ശി​ന്‍റെ അ​ഞ്ച് സ്വ​ര്‍ണം മാ​ത്ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.