ഏഷ്യാകപ്പ് ഹോക്കി: ജപ്പാനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി
Wednesday, October 11, 2017 12:18 PM IST
ധാ​ക്ക: പ​ത്താ​മ​ത് ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി​യി​ല്‍ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇ​ന്ത്യ ജ​പ്പാ​നെ ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളു​ക​ള്‍ക്ക് ത​ക​ര്‍ത്തു. സു​നി​ല്‍(3), ല​ളി​ത്(22), ര​മ​ണ്‍ദീ​പ്(33),ഹ​ര്‍മ​ന്‍പ്രീ​ത്(35,48) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യു​ടെ ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. കെ​ന്‍ജി കി​റ്റാ​സാ​ട്ടോ​യാ​ണ് ജ​പ്പാ​ന്‍റെ ആ​ശ്വാ​സ​ഗോ​ള്‍ നേ​ടി​യ​ത്. പു​തി​യ പ​രി​ശീ​ല​ക​ന്‍ എ​ത്തി​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ വി​ജ​യ​ത്തോ​ടെ തു​ട​ങ്ങാ​നാ​യ​ത് ഇ​ന്ത്യ​യു​ടെ ആ​ത്മ​വി​ശ്വാ​സ​മു​യ​ര്‍ത്തും. ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം നാ​ളെ ബം​ഗ്ലാ​ദേ​ശ​ഇ​നെ​തി​രേ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.