പാക്കിസ്ഥാനെ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു ഫിഫ വിലക്കി
പാക്കിസ്ഥാനെ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു ഫിഫ വിലക്കി
Wednesday, October 11, 2017 12:18 PM IST
ഇ​സ്ലാ​മാ​ബാ​ദ്: രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍നി​ന്നും പാ​ക്കി​സ്ഥാ​നെ ഫി​ഫ വി​ല​ക്കി. പാ​ക് ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നി​ല്‍ മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടെ​ന്നു​ ക​ണ്ടെ​ത്തി​യാ​ണ് ന​ട​പ​ടി. ഇ​തോ​ടെ പാ​ക്കി​സ്ഥാ​ന് അ​ന്താ​രാ​ഷ്‌ട്ര മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

പാ​ക്കി​സ്ഥാ​ന്‍റെ ദേ​ശീ​യ ടീം ​ഉ​ള്‍പ്പെ​ടെ​യു​ള്ള ടീ​മു​ക​ള്‍ക്കാ​ണ് രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ല​ക്ക് നേ​രി​ടു​ക. ഫി​ഫ​യു​ടെ അ​ന്താ​രാ​ഷ്‌ട്ര പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ഫ​ണ്ടു​ക​ളും പാ​ക്കി​സ്ഥാ​ന് ന​ഷ്ട​മാ​കും.കോ​ട​തി നി​യോ​ഗി​ച്ച അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​ണ് പാ​ക് ഫെ​ഡറേ​ഷ​നെ നി​യ​ന്ത്രി​ക്കു​ന്ന​ത്. ഇ​ത് ഫി​ഫ​യു​ടെ ച​ട്ട​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​മാ​ണ്. ഓ​ഫീ​സു​ക​ളും സ്വ​ത്തു​ക്ക​ളും പാ​ക്കി​സ്ഥാ​ന്‍ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന് മ​ട​ക്കി​ന​ല്‍കാ​തെ വീ​ണ്ടും അം​ഗീ​കാ​രം ന​ല്‍കി​ല്ലെ​ന്നാ​ണ് ഫി​ഫ​യു​ടെ നി​ല​പാ​ട്. എ​ന്നാ​ല്‍ ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ പാ​ക് ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ത​യാ​റാ​യി​ല്ല. ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷം പി​ന്നീ​ട് പ്ര​തി​ക​രി​ക്കാ​മെ​ന്നാ​ണ് ഇ​വ​ര്‍ ന​ല്‍കി​യ വി​ശ​ദീ​ക​ര​ണം.


നി​ല​വി​ല്‍ ഫി​ഫാ റാ​ങ്കിം​ഗി​ല്‍ 200-ാം സ്ഥാ​ന​ത്താ​ണ് പാ​ക്കി​സ്ഥാ​ന്‍. 2015 ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ യെ​മ​നു​മാ​യാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ അ​വ​സാ​ന രാ​ജ്യാ​ന്ത​ര മ​ത്സ​രം. പി​ന്നീ​ട് ഇ​തു​വ​രെ പാ​ക്കി​സ്ഥാ​ന്‍ അ​ന്താ​രാ​ഷ്‌ട്ര മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​ട്ടി​ല്ല. ലോ​ക​ക​പ്പി​ലും ഇ​തു​വ​രെ പാ​ക്കി​സ്ഥാ​ന്‍ ക​ളി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.