ഇ​ന്ത്യ - കിവീസ് ട്വന്‍റി-20 ​ഓ​ണ്‍​ലൈ​ൻ ടി​​ക്ക​റ്റ് വി​ത​ര​ണം തിങ്കളാഴ്ച മുതൽ
ഇ​ന്ത്യ - കിവീസ് ട്വന്‍റി-20 ​ഓ​ണ്‍​ലൈ​ൻ ടി​​ക്ക​റ്റ് വി​ത​ര​ണം തിങ്കളാഴ്ച മുതൽ
Thursday, October 12, 2017 11:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വം​​​ബ​​​ർ ഏ​​​ഴി​​​ന് കാ​​​ര്യ​​​വ​​​ട്ടം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ- ന്യൂ​​​സി​​​ല​​​ൻ​​ഡ് ട്വന്‍റി-20 ​​​മ​​​ൽ​​​സ​​​ര​​​ത്തി​​​ന്‍റെ ഓ​​​ണ്‍​ലൈ​​​ൻ ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ്പ​​​ന 16ന് ​​​ആ​​​രം​​​ഭി​​​ക്കും. ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ആ​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​​സി​​​എ സെ​​​ക്ര​​​ട്ട​​​റി ജ​​​യേ​​​ഷ് ജോ​​​ർ​​​ജാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​ച്ച​​​ത്.

മ​​​ത്സ​​​ര​​​ത്തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ സ്പോ​​​ർ​​​ട്സ് ഹ​​​ബ്ബി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന്യൂ​​​സി​​​ല​​ൻ​​​ഡ് ടീം ​​​മാ​​​നേ​​​ജ്മെ​​​ന്‍റ് ഗ്രൗ​​​ണ്ടി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. മ​​​ൽ​​​സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ഇ​​​രു ടീ​​​മു​​​ക​​​ളും രാ​​​ജ്കോ​​​ട്ടി​​​ൽ നി​​​ന്നു ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നു പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ രാ​​​ത്രി 11.30 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തും.


മ​​​ൽ​​​സ​​​ര​​​ത്തി​​​ന്‍റെ ഒ​​​ഫീ​​​ഷൽ ബാ​​​ങ്കാ​​​യ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ പോ​​​ർ​​​ട്ട​​​ലാ​​​യ www.federalbank.co.in വ​​​ഴി​​​യാ​​​ണ് ഓ​​​ണ്‍​ലൈ​​​ൻ ടി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​വു​​​ക. 29 വ​​​രെ ഓ​​​ണ്‍​ലൈ​​​നി​​​ൽ ടി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കും. ഈ ​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​വം​​​ബ​​​ർ അ​​​ഞ്ചു മു​​​ത​​​ൽ വ​​​ഴു​​​ത​​​ക്കാ​​​ടു​​​ള്ള ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് കോ​​​ട്ട​​​ണ്‍​ഹി​​​ൽ ശാ​​​ഖ​​​യി​​​ലോ സ്പോ​​​ർ​​​ട്സ് ഹ​​​ബ്ബി​​​ന്‍റെ ഒ​​​ന്നാം ന​​മ്പ​​​ർ ഗേ​​​റ്റി​​​ലു​​​ള്ള(​​​കാ​​​ര്യ​​​വ​​​ട്ടം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​മ്പ​​​നു മു​​​ൻ​​​വ​​​ശം) പ്ര​​​ത്യേ​​​ക ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റി​​​ലോ ഒ​​റി​​​ജി​​​ന​​​ൽ ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ക്കി മാ​​​റ്റ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.