സ്വന്തം മണ്ണിൽവച്ച് വിരമിക്കുന്നതു വലിയ അംഗീകാരം: നെഹ്റ
സ്വന്തം മണ്ണിൽവച്ച് വിരമിക്കുന്നതു വലിയ അംഗീകാരം: നെഹ്റ
Thursday, October 12, 2017 11:48 AM IST
ന്യൂ​ഡ​ല്‍ഹി: സ്വ​ന്തം മ​ണ്ണി​ല്‍ വി​ര​മി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ വ​ലു​താ​യി ഒ​രു കാ​യി​ക​താ​ര​ത്തി​ന് മ​റ്റൊ​ന്നു​മി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ ക്രിക്കറ്റ് താ​രം ആ​ശി​ഷ് നെ​ഹ്‌​റ. ന​വം​ബ​ര്‍ ഒ​ന്നി​ന്, സ്വ​ന്തം ന​ഗ​ര​മാ​യ ന്യൂ​ഡ​ല്‍ഹി​യി​ല്‍ ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍ഡും ത​മ്മി​ല്‍ ന​ട​ക്കു​ന്ന ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തോ​ടെ അ​ന്താ​രാഷ്‌ട്ര ക്രി​ക്ക​റ്റി​ല്‍നി​ന്നു വി​ര​മി​ക്കാ​നാ​ണ് നെ​ഹ്‌​റ​യു​ടെ തീ​രു​മാ​നം. ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ളും ക​ളി​ക്കി​ല്ലെ​ന്നാണു തീ​രു​മാ​നം എ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ക്കു ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ല്‍ താ​രം പ​റ​ഞ്ഞു.


തീ​രു​മാ​നം സ്വ​ന്ത​മാ​യി എ​ടു​ത്ത​താ​ണെ​ന്നും ഇ​നി പി​ന്നോ​ട്ടി​ല്ലെ​ന്നും നെ​ഹ്‌​റ കൂ​ട്ടി​ച്ചേ​ര്‍ത്തു. താ​ര​ത്തി​ന് ഇ​പ്പോ​ള്‍ 38 വ​യ​സാ​ണു​ള്ള​ത്. 1999ല്‍ ​ല​ങ്ക​യ്‌​ക്കെ​തി​രേ ന​ട​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലാ​ണ് നെ​ഹ്‌​റ സീ​നി​യ​ര്‍ ടീ​മി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. 2003ല്‍ ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ​ത്തി​യ ടീ​മി​ല്‍ നെ​ഹ്‌​റ​യും ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.