വരുന്നു ടെസ്റ്റ് ചാന്പ്യൻഷിപ്പും ഏകദിന ലീഗും
വരുന്നു ടെസ്റ്റ് ചാന്പ്യൻഷിപ്പും ഏകദിന ലീഗും
Friday, October 13, 2017 11:58 AM IST
ദു​ബാ​യ്: ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​നും ഏ​ക​ദി​ന ലീ​ഗി​നും അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍സി​ൽ ( ഐ​സി​സി) അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഡേ​വ് റി​ച്ചാ​ർ​ഡ്സ​ണ്‍. ടെ​സ്റ്റ് പ​ദ​വി​യു​ള്ള ഒ​ന്പ​തു ടീ​മു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടു​ വ​ർ​ഷം കൊ​ണ്ട് എ​ല്ലാ ടീ​മു​ക​ളും ആ​റു പ​ര​ന്പ​ര​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ണം.

ഇ​തി​ൽ മൂ​ന്നെ​ണ്ണം ഹോം ​സീ​രി​സ് ആ​യി​രി​ക്കും. ഒ​ന്പ​തു ടീ​മു​ള്ള ടെ​സ്റ്റ് ലീ​ഗി​നും 13 അം​ഗ ഏ​ക​ദി​ന ലീ​ഗി​നും ഐ​സി​സി ഇ​ന്ന​ലെ​യാ​ണ് പ​ച്ച​ക്കൊ​ടി കാ​ണി​ച്ച​ത്. 2019ലും 2020​ലു​മാ​ണ് യ​ഥാ​ക്ര​മം ര​ണ്ടു ലീ​ഗു​ക​ൾ​ക്കും ആ​രം​ഭം കു​റി​ക്കു​ക. ഏ​ക​ദി​ന ലീ​ഗി​ന്‍റെ ആ​ദ്യ എ​ഡി​ഷ​നി​ൽ ഓ​രോ ടീ​മും മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ വീ​ത​മു​ള്ള നാ​ലു ഹോം ​സീ​രി​സും നാ​ലു എ​വേ സീ​രി​സും ക​ളി​ക്ക​ണം. ലോ​ക​മെ​ന്പാ​ടു​മു​ള്ള ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്ക് അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ങ്ങ​ളു​ടെ ഒ​രു വി​രു​ന്നാ​ണ് പു​തി​യ ആ​ശ​യ​ത്തി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന​തെ​ന്ന് റി​ച്ചാ​ർ​ഡ്സ​ണ്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.