മുഴുവൻ മാർക്കിൽ ഇറാൻ
മുഴുവൻ മാർക്കിൽ ഇറാൻ
Friday, October 13, 2017 11:58 AM IST
മ​ഡ്ഗാ​വ്: കോ​സ്റ്റാ​റി​ക്ക​യെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളി​ന് തോ​ൽ​പ്പി​ച്ച് ഇ​റാ​ൻ പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി. ഗ്രൂ​പ്പ് സി​യി​ലെ എ​ല്ലാ മ​ത്സ​ര​വും വി​ജ​യി​ച്ച് ഗ്രൂ​പ്പ് ചാ​ന്പ്യ​ന്മാ​രാ​യാ​ണ് ഇ​റാ​ൻ അ​വ​സാ​ന പ​തി​നാ​റി​ൽ ക​ട​ന്ന​ത്. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി ജ​ർ​മ​നി​യും നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ചു. ഓ​രോ പോ​യ​ന്‍റ് വീ​തം മാ​ത്ര​മു​ള്ള കോ​സ്റ്റാ​റി​ക്ക​യും ഗി​നി​യും ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യി.

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ 25-ാം മി​നി​റ്റി​ൽ ത​ന്നെ ഇ​റാ​ൻ കോ​സ്റ്റാ​റി​ക്ക​യു​ടെ വ​ല​യി​ൽ പ​ന്തെ​ത്തി​ച്ചു. മു​ഹ​മ്മ​ദ് ഗോ​ബി​ഷ​വി​യാ​യി​രു​ന്നു സ്കോ​റ​ർ. താ​ഹാ ശ​രി​യാ​ത്തി(29) മു​ഹ​മ്മ​ദ് സ​ർ​ദാ​രി(89) എ​ന്നി​വ​രും സ്കോ​ർ ചെ​യ്ത​തോ​ടെ ഒ​ന്പ​തു പോ​യ​ന്‍റു​മാ​യി ഇ​റാ​ൻ അ​വ​സാ​ന പ​തി​നാ​റി​ലേ​ക്ക് മു​ന്നേ​റി.

കൊ​ച്ചി​യി​ൽ ഇ​തേ​സ​മ​യം ന​ട​ന്ന ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഗി​നി​യെ 3-1ന് ​ത​ക​ർ​ത്താ​ണ് ജ​ർ​മ​നി പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പാ​ക്കി​യ​ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ കൊ​ളം​ബി​യ​യാ​ണ് ജ​ർ​മ​നി​യു​ടെ എ​തി​രാ​ളി. ഒ​ക്ടോ​ബ​ർ 17നാ​ണ് ജ​ർ​മ​നി​യു​ടെ പ്രീ​ക്വാ​ർ​ട്ട​ർ പോ​ര്. എ​തി​രാ​ളി​ക​ളു​ടെ മു​ന്നേ​റ്റ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ അ​ഞ്ചു ഡി​ഫ​ൻ​ഡ​ർ​മാ​രു​മാ​യാ​ണ് ഇ​റാ​ൻ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.തു​ട​ക്ക​ത്തി​ൽ മി​ഡ്ഫീ​ൽ​ഡി​ലു​ണ്ടാ​യ കൂ​ട്ട​പ്പൊ​രി​ച്ചി​ലി​നു​ശേ​ഷം ഇ​റാ​ൻ എ​തി​രാ​ളി​ക​ളു​ടെ പ്ര​തി​രോ​ധ​ത്തെ പ​രീ​ക്ഷി​ച്ചു തു​ട​ങ്ങി. ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന്‍റെ മൂ​ർ​ച്ച വ​ർ​ധി​ച്ച​തോ​ടെ കോ​സ്റ്റാ​റി​ക്ക പ​ത​റി. നാ​ലു മി​നി​റ്റി​നി​ടെ ര​ണ്ടു പെ​നാ​ൽ​റ്റി വ​ഴ​ങ്ങി​യ​തും അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു. 24-ാം കോ​സ്റ്റാ​റി​ക്ക​ൻ താ​രം ആം​ഫെ​ർ​ണി അ​രി​യാ​സ് പെ​നാ​ൽ​റ്റി ബോ​ക്സി​ൽ യൂ​നെ​സ് ഡെ​ൽ​ഫി​യെ വീ​ഴ്ത്തി​യ​പ്പോ​ൾ റ​ഫ​റി ഹ​മാ​ദ നം​പി​യാ​ൻ​ഡ്രാ​സാ പെ​നാ​ൽ​റ്റി സ്പോ​ട്ടി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടി.


കി​ക്കെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഗോ​ബി​ഷ​വി പി​ഴ​വ് കൂ​ടാ​തെ പ​ന്ത് ഗോ​ൾ പോ​സ്റ്റി​ന്‍റെ വ​ല​ത്തേ മൂ​ല​യി​ലെ​ത്തി​ച്ചു. നാ​ലു മി​നി​റ്റി​നു​ശേ​ഷം വീ​ണ്ടും കോ​സ്റ്റാ​റി​ക്ക പെ​നാ​ൽ​റ്റി വ​ഴ​ങ്ങി. ഇ​ത്ത​വ​ണ​യും യൂ​നെ​സ് ഡെ​ൽ​ഫി​യാ​യി​രു​ന്നു കാ​ര​ണ​ക്കാ​ര​ൻ. ഡെ​ൽ​ഫി​യെ കോ​സ്റ്റാ​റി​ക്ക​ൻ ഡി​ഫ​ൻ​ഡ​ർ കാ​രി​ൻ ആ​ർ​സെ ബോ​ക്സി​ൽ ത​ള്ളി​യി​ട്ട​തി​നു​ള്ള ശി​ക്ഷ​യാ​യി​രു​ന്നു അ​ത്. കി​ക്കെ​ടു​ത്ത താ​ഹ ശ​രി​യാ​ത്തി ലീ​ഡ് ര​ണ്ടാ​യി ഉ​യ​ർ​ത്തി. 89-ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് സ​ർ​ദാ​രി പ​ട്ടി​ക തി​ക​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.