കൊച്ചി മനംകവർന്നു: ബ്രസീൽ കോച്ച്
Saturday, October 14, 2017 12:41 PM IST
കൊ​ച്ചി​ക്കാ​രു​ടെ ആ​രാ​ധ​ന​യും പി​ന്തു​ണ​യും കാ​ണു​മ്പോ​ള്‍ സ്വ​ന്തം രാ​ജ്യ​ത്ത് ക​ളി​ക്കു​ന്ന തോ​ന്ന​ലു​ണ്ടാ​കു​ന്നു​വെ​ന്ന് ബ്ര​സീ​ല്‍ കോ​ച്ച് കാ​ര്‍ലോ​സ് അ​മാ​ഡി​യു. 18ന് ​കൊ​ച്ചി​യി​ല്‍ പ​തി​നാ​റാം റൗ​ണ്ടി​ല്‍ ബ്ര​സീ​ല്‍ ജ​പ്പാ​നെ നേ​രി​ടും.

ത​ങ്ങ​ളു​ടെ മു​ന്‍ഗാ​മി​ക​ള്‍ നേ​ടി​ത്ത​ന്ന ഈ ​പി​ന്തു​ണ നി​ല​നി​ര്‍ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ന്തോ​ഷ​പൂ​ര്‍വം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന് അ​മാ​ഡി​യു പ​റ​ഞ്ഞു. ഗോ​വ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഗ്രൂ​പ്പ് ഡി​യി​ല്‍ നൈ​ജ​റി​നെ 2-0 ന് ​തോ​ല്‍പ്പി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മാ​ഡി​യു. ആ​ഫ്രി​ക്ക​ന്‍ ക​രു​ത്തി​നു മു​ന്നി​ല്‍ ഏ​റെ പൊ​രു​തി​യാ​ണ് വി​ജ​യം നേ​ടി​യ​തെ​ന്ന് കോ​ച്ച് പ​റ​ഞ്ഞു. ര​ണ്ടാം പ​കു​തി​യി​ല്‍ തി​രി​ച്ച​ടി​ക്കാ​ന്‍ നൈ​ജ​ര്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ബ്ര​സീ​ല്‍പ്പ​ട​യ്ക്ക് മി​ക​ച്ച പ്ര​തി​രോ​ധം തീ​ര്‍ക്കാ​നാ​യി.


കൊ​ച്ചി​യി​ലെ മ​ത്സ​ര​ത്തി​നു മു​മ്പ് ടീ​മി​ന് ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മം ല​ഭി​ക്കു​ന്നു​വെ​ന്ന​ത് ഫ​ലം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പ​രി​ശീ​ല​ക​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.