ഗാ​ന്ധി​ജിക്കും മ​ദ​ർ തെ​രേ​സ​യ്ക്കും ആ​ദരവുമായി മെ​ക്സി​ക്ക​ൻ കോ​ച്ച്
Saturday, October 14, 2017 12:41 PM IST
കോ​ൽ​ക്ക​ത്ത: ത​ന്‍റെ ആ​രാ​ധ്യ​വ്യ​ക്തി​ത്വ​ങ്ങ​ള്‍ ജീ​വി​ച്ചു മ​രി​ച്ച മ​ണ്ണി​ല്‍ നി​ല്‍ക്കു​ന്ന​തി​ന്‍റെ ധ​ന്യ​ത​യി​ലാ​ണ് മെ​ക്‌​സി​ക്ക​ന്‍ പ​രി​ശീ​ല​ക​ന്‍ മാ​രി​യോ അ​ര്‍ട്ടേ​ഗ. മ​ഹാ​ത്മാ​ഗാ​ന്ധി​യും മ​ദ​ര്‍ തെ​രേ​സ​യു​മാ​ണ് ആ ​വ്യ​ക്തി​ത്വ​ങ്ങ​ള്‍. ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​വി​ജ​യ​ത്തി​ല്‍ ഈ ​പു​ണ്യാ​ത്മാ​ക്ക​ളു​ടെ സ്വാ​ധീ​നം ഉ​ണ്ടെ​ന്നു​കൂ​ടി മാ​രി​യോ വി​ശ്വ​സി​ക്കു​ന്നു. ഗാ​ന്ധി​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ കാ​ലം മു​ത​ല്‍ ആ ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ അ​റി​യാ​നു​ള്ള നി​ര​ന്ത​ര​ശ്ര​മ​മാ​യി​രു​ന്നു.

പു​സ്ത​ക​ശാ​ല​ക​ളി​ല്‍ പ​ര​തി​യ​ത​ത്ര​യും ഗാ​ന്ധി​യെ അ​റി​യാ​നു​ള്ള പു​സ്ത​ക​ങ്ങ​ളാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ല​ളി​ത ജീ​വി​ത​വും അ​ക്ര​മ​ര​ഹി​ത സ​മ​ര​മു​റ​ക​ളും വി​ശ്വ​സി​ക്കാ​ന്‍ പ്ര​യാ​സ​മാ​യി​രു​ന്നു. കൂ​ടു​ത​ല​റി​ഞ്ഞ​പ്പോ​ള്‍ ആ​രാ​ധ​ന​യാ​യി. ഗാ​ന്ധി​ജി​യു​ടെ ശൈ​ലി സ്വാ​ധീ​നി​ച്ച മെ​ക്‌​സി​ക്ക​ക്കാ​ര്‍ ഏ​റെ​യാ​ണ്. അ​തു​പോ​ലെ ത​ന്നെ​യാ​ണ് ക​രു​ണ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും മാ​ലാ​ഖ എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന മ​ദ​ര്‍ തെ​രേ​സ​യും. ഇ​ന്ത്യ ഏ​റെ വി​ശി​ഷ്ട​വ്യ​ക്തി​ത്വ​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളു​ന്ന രാ​ജ്യ​മാ​ണെ​ങ്കി​ലും അ​മേ​രി​ക്ക​ന്‍ ഭൂ​ഖ​ണ്ഡ​ത്തി​ല്‍ ,പ്ര​ത്യേ​കി​ച്ച് മെ​ക്‌​സി​ക്കോ​യി​ല്‍, ഇ​ന്ത്യ​യു​ടെ മ​ഹ​ത്വ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ര​ണ്ടു നാ​മ​ങ്ങ​ള്‍ ഗാ​ന്ധി​ജി​യും മ​ദ​ര്‍ തെ​രേ​സ​യു​മാ​ണ്.

ഇ​വ​രെ​ക്കു​റി​ച്ച് എ​ത്ര അ​റി​വു സ​മ്പാ​ദി​ക്കാ​മെ​ന്നാ​ണ് ഓ​രോ​രു​ത്ത​രു​ടെ​യും ശ്ര​മം.

അ​ത്ര​മേ​ല്‍ സ്വാ​ധീ​നം ചെ​ലു​ത്തി​യി​രി​ക്കു​ന്നു ഇ​വ​ര്‍. വി​ജ​യം ഇ​വ​രു​ടെ അ​നു​ഗ്ര​ഹം മൂ​ല​മാ​ണെ​ന്ന് ടീ​മം​ഗ​ങ്ങ​ളും ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ, മ​ദ​ര്‍ ത​ന്‍റെ ജീ​വി​തം ഏ​റെ​യും ചെ​ല​വ​ഴി​ച്ച കോ​ല്‍ക്കൊ​ത്ത​യി​ലെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യി​ലും ഗാ​ന്ധി​ജി​യു​ടെ സ​ബ​ര്‍മ​തി ആ​ശ്ര​മ​ത്തി​ലും എ​ത്തി പ്രാ​ര്‍ത്ഥ​ന ന​ട​ത്തി​യ​തി​നു ശേ​ഷ​മേ മെ​ക്‌​സി​ക്കോ​യി​ലേ​ക്കു തി​രി​കെ പോ​വു​ക​യു​ള്ളൂ എ​ന്നും അ​ര്‍ട്ടേ​ഗ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.