രാജകീയമായി ഇംഗ്ലണ്ട് നോക്കൗട്ടില്‍, ചിലി പുറത്ത്
Saturday, October 14, 2017 12:52 PM IST
കോൽക്കത്ത/​ഗോ​ഹ​ട്ടി: പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​വും വി​ജ​യി​ച്ച് ഇം​ഗ്ല​ണ്ട് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്നു. ഗ്രൂ​പ്പ് എ​ഫ് ചാ​മ്പ്യ​ന്മാ​രാ​യാ​ണ് ഇം​ഗ്ലീ​ഷ് പ​ട അ​വ​സാ​ന പ​തി​നാ​റി​ല്‍ ഇ​ടം പി​ടി​ച്ച​ത്. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​റാ​ക്കി​നെ​തി​രേ ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ലു ഗോ​ളു​ക​ള്‍ക്കാ​യി​രു​ന്നു ഇം​ഗ്ല​ണ്ട് ജ​യി​ച്ചു ക​യ​റി​യ​ത്.

പ​തി​നൊ​ന്നാം മി​നി​റ്റി​ല്‍ ഏ​ഞ്ച​ല്‍ ഗോ​മ​സി​ലൂ​ടെ​യാ​ണ് ഇം​ഗ്ലീ​ഷ്പ​ട ഗോ​ള്‍വേ​ട്ട തു​ട​ങ്ങി​യ​ത്. ര​ണ്ടാം പ​കു​തി​യി​ല്‍ എ​മി​ലി സ്മി​ത്ത് റോ​വ്(57) നേ​ടി​യ ഗോ​ളും ഡാ​നി ലോ​ഡ​റി​ന്‍റെ ഇ​ര​ട്ട​ഗോ​ളു​ക​ളും(59,71) ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യം സ​മ്പൂ​ര്‍ണ​മാ​ക്കി. ഗ്രൂ​പ്പി​ലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് പ​തി​നൊ​ന്ന് ഗോ​ളു​ക​ളാ​ണ് ഇം​ഗ്ലീ​ഷ് ടീം ​അ​ടി​ച്ചു കൂ​ട്ടി​യ​ത് വ​ഴ​ങ്ങി​യ​താ​വ​ട്ടെ ര​ണ്ടെ​ണ്ണ​വും. തോ​റ്റെ​ങ്കി​ലും ഗ്രൂ​പ്പി​ല്‍ ര​ണ്ടാ​മ​ന്മാ​രാ​യി ഇ​റാ​ക്കും നോ​ക്കൗ​ട്ടി​ലെ​ത്തി. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ചി​ലി​യെ സ​മ​നി​ല​യി​ല്‍ പി​ടിച്ച മെ​ക്‌​സി​ക്കോ​യാ​ണ് ഗ്രൂ​പ്പി​ല്‍ നി​ന്ന് പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ മൂ​ന്നാ​മ​ത്തെ ടീം.


ഇന്നലത്തെ മത്സരങ്ങൾ കഴിഞ്ഞതോടെ പ്രീക്വാർട്ടർ ലൈനപ്പായി. ഇന്നു കളിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.