പരാഗ്വെയെ മുക്കി അമേരിക്ക ക്വാര്‍ട്ടറില്‍
പരാഗ്വെയെ മുക്കി അമേരിക്ക ക്വാര്‍ട്ടറില്‍
Monday, October 16, 2017 12:41 PM IST
ന്യൂ​ഡ​ല്‍ഹി: പരാഗ്വെ​യെ ഗോ​ള്‍ മ​ഴ​യി​ല്‍ മു​ക്കി അ​മേ​രി​ക്ക അ​ണ്ട​ര്‍-17 ലോ​ക​ക​പ്പി​ന്‍റെ ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ടീ​മാ​യി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ പ​ത്തു ഗോ​ള​ടി​ച്ച​തി​ന്‍റെ വ​മ്പു​മാ​യി വ​ന്ന പ​രാ​ഗ്വെ​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ള്‍ക്കാ​ണ് അ​മേ​രി​ക്ക​ന്‍ പ​ട ത​ക​ര്‍ത്ത​ത്. 19-ാം മി​നി​റ്റി​ല്‍ ടിം ​വീ​യി​ലൂ​ടെ​യാ​ണ് അ​മേ​രി​ക്ക ഗോ​ള​ടി തു​ട​ങ്ങി​യ​ത്. ഒ​രു ഗോ​ള്‍ ലീ​ഡു​മാ​യി ആ​ദ്യ പ​കു​തി അ​വ​സാ​നി​പ്പി​ച്ച അ​മേ​രി​ക്ക ര​ണ്ടാം പ​കു​തി​യി​ല്‍ വി​ശ്വ​രൂ​പം പു​റ​ത്തെ​ടു​ത്തു. 53-ാം മി​നി​റ്റി​ല്‍ ടിം ​വീ​യു​ടെ ര​ണ്ടാം ഗോ​ള്‍ ടീ​മി​ന്‍റെ ലീ​ഡ് ഉയർത്തി.


63-ാം മി​നി​റ്റി​ല്‍ അ​മേ​രി​ക്ക വീ​ണ്ടും പ​രാ​ഗ്വെ​യു​ടെ വ​ല​യി​ല്‍ പ​ന്തെ​ത്തി​ച്ചു ആ​ന്‍ഡ്രൂ കാ​ള്‍ട്ട​നാ​യി​രു​ന്നു സ്‌​കോ​റ​ര്‍. അ​ടു​ത്ത ഊ​ഴം ക്യാ​പ്റ്റ​ന്‍ ജോ​ഷ് സാ​ര്‍ജ​ന്‍റി​നാ​യി​രു​ന്നു.74-ാം മി​നി​റ്റി​ല്‍ സാ​ര്‍ജ​ന്‍റി​ന്‍റെ വ​ല​ങ്കാ​ല​ന്‍ അ​ടി വ​ല​യി​ല്‍ പ​തി​ച്ച​തോ​ടെ അ​മേ​രി​ക്ക​യു​ടെ ലീ​ഡ് 4-0 എ​ന്ന നി​ല​യി​ലെ​ത്തി. ക​ളി​യു​ടെ കാ​വ്യ​നീ​തി എ​ന്ന പോ​ലെ 77-ാം മി​നി​റ്റി​ല്‍ ടിം ​വീ വീ​ണ്ടും പ​രാ​ഗ്വ വ​ല ച​ലി​പ്പി​ച്ചു ത​ന്‍റെ ഹാ​ട്രി​ക് തി​ക​ച്ചു. ക​ളി​യി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും മേ​ധാ​വി​ത്വം നേ​ടാ​ന്‍ പ​രാ​ഗ്വെ​യ്ക്കാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.