ശ്രീ​കാ​ന്ത് സെ​മി​യി​ല്‍; സൈ​ന, പ്ര​ണോ​യ് പു​റ​ത്ത്
ശ്രീ​കാ​ന്ത് സെ​മി​യി​ല്‍; സൈ​ന, പ്ര​ണോ​യ് പു​റ​ത്ത്
Saturday, October 21, 2017 12:32 PM IST
ഒ​ഡെ​ന്‍സെ: ഡെ​ന്‍മാ​ര്‍ക്ക് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് പ്രീ​മി​യ​ര്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് സെ​മി​യി​ല്‍. എ​ന്നാ​ല്‍ സൈ​ന നെ​ഹ്‌​വാ​ള്‍, എ​ച്ച്.​എ​സ്. പ്ര​ണോ​യ് എ​ന്നി​വ​ര്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ പു​റ​ത്താ​യി. ഒ​രു ഗെ​യിം പി​ന്നി​ല്‍നി​ന്ന ശ്രീ​കാ​ന്ത് ലോ​ക ചാ​മ്പ്യ​ന്‍ ഡെ​ന്‍മാ​ര്‍ക്കി​ന്‍റ വി​ക്ട​ര്‍ അ​ക് സെ​ല്‍സ​നെ 14-21, 22-20, 21-7ന് ​ത​ക​ര്‍ത്താ​ണ് സെ​മി​യി​ലെ​ത്തി​യ​ത്.


സൈ​നയെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക് നി​ല​വി​ലെ ചാ​മ്പ്യ​ന്‍ ജ​പ്പാ​ന്‍റെ അ​കാ​നെ യാ​മു​ഗു​ച്ചി 21-10, 21-13ന് ​തോ​ല്‍പ്പി​ച്ചു. പ്ര​ണോ​യ് ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സ​ണ്‍ വാ​ന്‍ ഹോ​യോ​ട് 21-13, 21-18ന് ​തോ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.