സുവർണ കെസിയ
സുവർണ കെസിയ
Sunday, October 22, 2017 10:54 AM IST
പാ​ലാ: കോ​ട്ട​യം ഗി​രി​ദീ​പം സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ക്ലാ​സ് ടീ​ച്ച​റാ​യി​രു​ന്ന ജോ​സ്നി ടീ​ച്ച​ർ കെ​സി​യ​യോ​ട് ഷോ​ട്ട്പു​ട്ട് എ​റി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. നാ​ലു കി​ലോ​ഗ്രാം വ​രു​ന്ന പി​ച്ച​ള​കൊ​ണ്ടു നി​ർ​മി​ച്ച, കൈ​യി​ലൊ​തു​ങ്ങാ​ത്ത ഷോ​ട്ട് ദൂ​ര​ത്തേ​ക്ക് എ​റി​ഞ്ഞു. അ​ന്ന് അ​ധ്യാ​പി​ക കെ​സി​യ​യോ​ടു പ​റ​ഞ്ഞു, നി​ന​ക്ക് ഷോ​ട്ടി​ൽ ഭാ​വി​യു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഷോ​ട്ട്പു​ട്ടി​നു പി​ന്നാ​ലെ ഹാ​മ​ർ​ത്രോ​യി​ലും സ്വ​ർ​ണം നേ​ടി​യാ​ണ് കെ​സി​യ കാ​യി​ക​കേ​ര​ള​ത്തി​ന്‍റെ ഭാ​വി വാ​ഗ്ദാ​ന​മാ​യ​ത്.

സി​ബി​എ​സ്ഇ ദേ​ശീ​യ മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷ​മാ​ണ് ഗി​രി​ദീ​പ​ത്തി​ൽനി​ന്നുകൂ​ടു​ത​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി കെ​സി​യ മാ​തി​ര​പ്പ​ള്ളി​യി​ലെ​ത്തു​ന്ന​ത്.മാ​തി​ര​പ്പ​ള്ളി ഗ​വ​ണ്‍മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയാ​യ കെ​സി​യ ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗം ഹാ​മ​ർ​ത്രോ​യി​ൽ 38.10 ദൂ​രം എ​റി​ഞ്ഞാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ജൂ​ണി​യ​ർ വി​ഭാ​ഗം പെ​ണ്‍കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ൽ 10.80 മീ​റ്റ​ർ എ​റി​ഞ്ഞ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. ക​ഴി​ഞ്ഞ​ വ​ർ​ഷ​ത്തെ സ്കൂ​ൾ മേ​ള​യി​ലാ​ണ് ആ​ദ്യ​മാ​യി കെ​സി​യ എ​ത്തി​യ​ത്. അ​ന്ന് ഷോ​ട്ട്പു​ട്ടി​ൽ ര​ണ്ടാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു. സ്പോ​ർ​ട്സ് കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി ബാ​ബു​വാ​ണ് കെ​സി​യ​യു​ടെ പ​രി​ശീ​ല​ക​ൻ.


ഇ​ത്ത​വ​ണ ഷോ​ട്ട്പു​ട്ടി​നു പു​റ​മേ ഹാ​മ​റി​ലും പ​രീ​ക്ഷ​ണ​ത്തി​നാ​യി എ​ത്തി​യ​താ​ണ്. തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യപോ​ലെ ഷോ​ട്ടി​ലും ഹാ​മ​റി​ലും സ്വ​ർ​ണം നേ​ടി​യാ​ണ് കെ​സി​യ പാ​ലാ​യി​ൽ​നി​ന്നു മ​ട​ങ്ങു​ന്ന​ത്. കോ​ട്ട​യം ന​ട്ടാ​ശേ​രി തോ​ട്ടു​ങ്ക​ൽ ബെ​ന്നി​യു​ടെ​യും ബി​ൻ​സി​യു​ടെ​യും മ​ക​ളാ​ണ് കെ​സി​യ. ഏ​ക സ​ഹോ​ദ​ര​ൻ മാ​നു​വ​ൽ കോ​ട്ട​യം ഗി​രി​ദീ​പ​ത്തി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. ബെ​ഹ​റി​നി​ൽ ജോ​ലി​ചെ​യ്യു​ന്ന കെ​സി​യ​യു​ടെ പി​താ​വ് ബെ​ന്നി ടെ​ലി​വി​ഷ​നി​ലൂ​ടെ​യാ​ണു മ​ക​ളു​ടെ മി​ന്നു​ന്ന പ്ര​ക​ട​നം ക​ണ്ട​ത്.


ജി​ബി​ൻ കു​ര്യ​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.