പ്രണോയിക്കും സൈനയ്ക്കും കിരീടം
Wednesday, November 8, 2017 1:41 PM IST
നാ​ഗ്പൂ​ര്‍: 82-ാമ​ത് ബാ​ഡ്മി​ന്‍റ​ണ്‍ സീ​നി​യ​ര്‍ നാ​ഷ​ണ​ല്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളി താ​രം എ​ച്ച് . എ​സ്. പ്ര​ണോ​യി​യും വ​നി​താ വി​ഭാ​ഗ​ത്തി​ൽ സൈ​ന നെ​ഹ്‌​വാ​ളും ചാ​മ്പ്യ​ന്മാരാ​യി. നി​ല​വി​ലെ ചാ​മ്പ്യ​നാ​യ കി​ഡം​ബി ശ്രീ​കാ​ന്തി​നെ തോ​ല്‍പി​ച്ചാ​ണ് പ്ര​ണോ​യ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ലോ​ക​റാ​ങ്കിം​ഗി​ല്‍ കി​ഡം​ബി ര​ണ്ടാ​മ​തും പ്ര​ണോ​യ് പ​തി​നൊ​ന്നാ​മ​തു​മാ​ണ്. ത​ന്‍റെ ക​രി​യ​ര്‍ ബെ​സ്റ്റ് റാ​ങ്കാ​യ പ​തി​നൊ​ന്നി​ല്‍ പ്ര​ണോ​യ് എ​ത്തി​യ​ത് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ്. 49 മി​നി​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ 21-15, 16-21, 21-7 എ​ന്ന നി​ല​യി​ലാ​ണ് ടോ​പ്‌​സീ​ഡ് താ​രം ശ്രീ​കാ​ന്തി​നെ പ്ര​ണോ​യ് കീ​ഴ​ട​ക്കി​യ​ത്.മ​ത്സ​ര​ത്തി​ന്‍റെ പ​ല ഘ​ട്ട​ങ്ങ​ളി​ലും കാ​ണി​ക​ളു​ടെ ച​ങ്കി​ടി​പ്പ് വ​ര്‍ധി​പ്പി​ക്കു​ന്ന നി​ല​യി​ലേ​ക്ക് ക​ളി നീ​ങ്ങി. പ​ക്ഷേ ച​ടു​ല​മാ​യ നീ​ക്ക​ങ്ങ​ളോ​ടെ മ​ത്സ​രം ത​ന്‍റെ വ​രു​തി​യി​ലാ​ക്കാ​ന്‍ പ്ര​ണോ​യി​ക്കാ​യി.

മു​മ്പ് നാ​ല് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ഇ​രു​വ​രും ഏ​റ്റു മു​ട്ടി​യി​ട്ടു​ള്ള​ത്. 2011 ലെ ​ടാ​റ്റാ ഓ​പ്പ​ണ്‍ ഒ​ഴി​കെ എ​ല്ലാ​മ​ത്സ​ര​ങ്ങ​ളി​ലും കി​ഡം​ബി​യാ​ണ് വിജയിച്ച​ത്. ഈ ​സീ​സ​ണി​ല്‍ ക​ളി​ച്ച അ​ഞ്ചു ഫൈ​ന​ലി​ല്‍ നാ​ലി​ലും വി​ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് കി​ഡം​ബി മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. പ​ക്ഷേ പ​ല​പ്പോ​ഴും താ​ളം ക​ണ്ടെ​ത്താ​ന്‍ പ​രി​ശ്ര​മി​ച്ചു പ​രാ​ജ​യ​പ്പെ​ടു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു. ഇ​ന്‍റ​ര്‍വെ​ല്‍ സ​മ​യ​ത്തു ത​ന്നെ 11-3 ലീ​ഡി​ല്‍ നി​ല​യു​റ​പ്പി​ച്ച പ്ര​ണോ​യ് തു​ട​ര്‍ന്ന് മെ​ല്ലെ ത​ന്‍റെ മേ​ല്‍ക്കോ​യ്മ​യു​യ​ര്‍ത്തി വി​ജ​യ​ത്തി​ലേ​ക്കെ​ത്തി.


വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ റാ​ങ്കിം​ഗി​ല്‍ ത​ന്നേ​ക്കാ​ള്‍ മു​ന്നി​ലു​ള്ള പി.​വി. സി​ന്ധു​വി​നെ ത​റ​പ​റ്റി​ച്ച് സൈ​ന നെ​ഹ്‌​വാ​ള്‍ ചാ​മ്പ്യ​നാ​യി. ലോ​ക റാ​ങ്കിം​ഗി​ല്‍ ര​ണ്ടാ​മ​തു​ള്ള സി​ന്ധു​വി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കാ​ണ് സൈ​ന ത​റ​പ​റ്റി​ച്ച​ത്. സ്‌​കോ​ര്‍ 21-17, 27-25. ര​ണ്ടു ഗെ​യി​മും തു​ല്യ ശ​ക്തി​ക​ളു​ടെ പോ​രാ​ട്ടം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ര​ണ്ടാം ഗെ​യി​മി​ല്‍ ഉ​ജ്വ​ല പോ​രാ​ട്ട​മാ​ണ് ഇ​രു​വ​രും കാ​ഴ്ച​വ​ച്ച​ത്. എ​ന്നാ​ല്‍, വി​ജ​യം സൈ​ന​യ്‌​ക്കൊ​പ്പം നി​ന്നു.

ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് സൈ​ന ദേ​ശീ​യ കി​രീ​ടം ചൂ​ടു​ന്ന​ത്. മു​ന്‍നി​ര താ​ര​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ര്‍ ദേ​ശീ​യ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഇ​ത്ത​വ​ണ അ​ഖി​ലേ​ന്ത്യ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ന്‍ നി​ര്‍ദേ​ശി​ച്ചി​രു​ന്നു.