വി​ജ​യം തു​ട​രാ​ന്‍ ഇ​ന്ത്യ ഇ​ന്നു മ്യാ​ൻമറി​നെ​തി​രേ
Monday, November 13, 2017 1:20 PM IST
ഗോ​വ: എഎ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ഇ​ന്ന് മ്യാ​ൻമറി​നെ നേ​രി​ടു​മ്പോ​ള്‍ വി​ജ​യ​ത്തു​ടര്‍ച്ച നി​ല​നി​ര്‍ത്താ​നാ​യി​രി​ക്കും ശ്ര​മി​ക്കു​ക. ഒ​പ്പം ഫി​ഫ റാ​ങ്കിം​ഗി​ല്‍ മു​ന്നേ​റ്റ​വും ഇ​ന്ത്യ പ്ര​തീ​ക്ഷി​ക്കു​ന്നു.

ഗ്രൂ​പ്പ് എ​യി​ല്‍ ഉ​ള്‍പ്പെ​ട്ട ഇ​ന്ത്യ നാ​ലു​ക​ളി​യി​ല്‍ 12 പോ​യി​ന്‍റു​മാ​യി യോ​ഗ്യ​ത നേ​ടി​ക്ക​ഴി​ഞ്ഞു. ടൂ​ര്‍ണ​മെ​ന്‍റി​ലെ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ 4-1ന് ​മ​ക്കാ​വു​വി​നെ തോ​ല്‍പ്പി​ച്ചാ​ണ് ഇ​ന്ത്യ യോ​ഗ്യ​ത നേ​ടി​യ​ത്. ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​വും വി​ജ​യ​ത്തു​ട​ര്‍ച്ച​യും പ്ര​തീ​ക്ഷി​ക്കു​ന്ന ഇ​ന്ത്യ​ക്ക് വി​ജ​യ​ത്തി​ല്‍ക്കു​റ​ഞ്ഞ് ഒ​ന്നും ചി​ന്തി​ക്കു​ന്നി​ല്ല. ഇ​തു​ത​ന്നെ​യാ​ണ് പ​രി​ശീ​ല​ക​ന്‍ സ്റ്റീ​ഫ​ന്‍ കോ​ണ്‍സ്റ്റ​ന്‍റൈ​നും പ​റ​ഞ്ഞ​ത്. വി​ജ​യം നേ​ടി​യാ​ന്‍ ഇ​ന്ത്യ​ക്കു വീ​ണ്ടു ഫി​ഫ റാ​ങ്കിം​ഗി​ല്‍ ആ​ദ്യ നൂ​റി​നു​ള്ളി​ല്‍ ക​ട​ക്കാ​നാ​കും.


മ്യാ​ൻമറി​നാ​ണെ​ങ്കി​ല്‍ യോ​ഗ്യ​താ പ്ര​തീ​ക്ഷ നി​ല​നി​ര്‍ത്താ​ന്‍ വി​ജ​യം കൂ​ടി​യേ തീ​രു. നി​ല​വി​ല്‍ പോ​യി​ന്‍റ് നി​ല​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. മൂ​ന്നു മ​ത്സ​രം കൂ​ടി ശേ​ഷി​ക്കേ നാ​ലു പോ​യി​ന്‍റു​ള്ള മ്യാ​ൻമറി​നു ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ ജ​യി​ച്ചാ​ല്‍ മാ​ത്ര​മേ യോ​ഗ്യ​ത നേ​ടാ​നാ​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.