നദാലിന് ഒന്നാം നന്പർ പുരസ്കാരം
നദാലിന് ഒന്നാം നന്പർ പുരസ്കാരം
Monday, November 13, 2017 1:20 PM IST
ല​ണ്ട​ന്‍: സ്പാ​നി​ഷ് താ​രം റാ​ഫേ​ല്‍ ന​ദാ​ലി​ന് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ടെ​ന്നി​സ് പ്രൊ​ഫ​ഷ​ണ​ല്‍സി​ന്‍റെ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ പു​ര​സ്‌​കാ​രം. എ​ടി​പി ടൂ​ര്‍സ് ഫൈ​ന​ലി​ന് മു​ന്നോ​ടി​യാ​യി ല​ണ്ട​നി​ലാ​ണ് പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

ബ്രി​ട്ട​ന്‍റെ ആ​ന്‍ഡി മു​റെ​യെ മ​റി​ക​ട​ന്നാ​ണ് 31 വ​യ​സു​കാ​ര​നാ​യ ന​ദാ​ല്‍ ലോ​ക ടെ​ന്നീ​സി​ലെ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ര​ണ്ടു ഗ്രാ​ന്‍ഡ് സ്്‌ലാം ​കി​രീ​ട​ങ്ങ​ള്‍ (ഫ്ര​ഞ്ച് ഓ​പ്പ​ണ്‍, യു​എ​സ് ഓ​പ്പ​ണ്‍) അ​ട​ക്കം ആ​റു കി​രീ​ട​ങ്ങ​ള്‍ ന​ദാ​ല്‍ ഈ ​സീ​സ​ണി​ല്‍ സ്വ​ന്ത​മാ​ക്കി.

എ​ടി​പി ലോ​ക റാ​ങ്കിം​ഗി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഒ​ന്നാം റാ​ങ്കോ​ടെ സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള ക​ളി​ക്കാ​ര​നാ​ണ് ന​ദാ​ല്‍. 2008,2010,2013 വ​ര്‍ഷ​ങ്ങ​ളി​ലും ന​ദാ​ലി​ന് ഒ​ന്നാം റാ​ങ്കോ​ടെ സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.