ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ്: സൈന രണ്ടാം റൗണ്ടില്‍
ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ്: സൈന രണ്ടാം റൗണ്ടില്‍
Wednesday, November 15, 2017 1:12 PM IST
ഷാ​ങ്ഹാ​യ്: ചൈ​ന ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ് വാ​ള്‍ ര​ണ്ടാം റൗ​ണ്ടി​ല്‍. ആ​ദ്യ റൗ​ണ്ടി​ല്‍ സൈ​ന യു​എ​സ്എ​യു​ടെ ബീ​വെ​ന്‍ ഷാം​ഗി​നെ 21-12, 21-13ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍, പു​രു​ഷ ഡ​ബി​ള്‍സി​ല്‍ സ്വാ​സ്തി​ക്‌​സാ​യ് രാ​ജ് ര​ങ്ക​റെ​ഡ്ഢി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. ചൈ​ന​യു​ടെ ചെം​ഗ് ലു-​നാ​ന്‍ ഷാം​ഗ് സ​ഖ്യ​ത്തോ​ട് 21-13, 21-13നാ​ണ് തോ​റ്റ​ത്. ര​ണ്ടാം റൗ​ണ്ടി​ല്‍ സൈ​ന ജ​പ്പാ​ന്‍റെ അ​കാ​നെ യാ​മ​ഗു​ച്ചി​യെ നേ​രി​ടും.


മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ പു​രു​ഷ സിം​ഗി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ സൗ​ര​ഭ് വ​ര്‍മ​യും വ​നി​താ ഡ​ബി​ള്‍സി​ല്‍ അ​ശ്വി​നി പൊ​ന്ന​പ്പ-​സി​കി റെ​ഡ്ഢി സ​ഖ്യ​വും പു​റ​ത്താ​യി.

ചൈ​നീ​സ് ഇ​തി​ഹാ​സം ലി​ന്‍ ഡാ​ന്‍ ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. ഇ​ന്തോ​നേ​ഷ്യ​യു​ടെ ജോ​നാ​ഥ​ന്‍ ക്രി​സ്റ്റി​യാ​ണ് ലി​ന്‍ ഡാ​നെ 21-19, 21-16ന് ​അ​ട്ടി​മ​റി​ച്ച​ത്. ലി​ന്‍ ഡാ​ന് നേ​രി​ട്ട അ​ട്ടി​മ​റി സം​ഭ​വി​ക്കാ​തെ ലീ ​ചോം​ഗ് വീ ​താ​യ് വാ​ന്‍റെ സു ​ജെ​ന്‍-​ഹോ​വി​നെ 21-5, 21-17ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.