മഴക്കളിയിൽ ഇന്ത്യക്കു തകർച്ച
മഴക്കളിയിൽ  ഇന്ത്യക്കു തകർച്ച
Thursday, November 16, 2017 1:20 PM IST
കോ​ല്‍ക്ക​ത്ത: മ​ഴ ക​ളി​ച്ച ആ​ദ്യ ദി​ന​ത്തി​ല്‍ ല​ങ്ക​യ്‌​ക്കെ​തി​രേ ഇ​ന്ത്യ​ക്കു ത​ക​ർ​ച്ച. ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ​ദി​നം മ​ഴ​യെ​തു​ട​ര്‍ന്ന് 11.5 ഓ​വ​ര്‍ മാ​ത്ര​മാ​ണ് ക​ളി​ന​ട​ന്ന​ത്. ഇ​തി​നു​ള്ളി​ല്‍ മൂ​ന്ന് ഇ​ന്ത്യ​ന്‍ വി​ക്ക​റ്റു​ക​ള്‍ കീ​ശ​യി​ലാ​ക്കി കാ​ണി​ക​ളു​ടെ കൈ​യ​ടി​നേ​ടാ​ന്‍ ശ്രീ​ല​ങ്ക​യ്ക്കു ക​ഴി​ഞ്ഞു. ഒ​ന്നാം ദി​നം ക​ളി നി​ര്‍ത്തു​ന്പോ​ള്‍ മൂ​ന്നി​ന് 17 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ.

കെ.​എ​ല്‍. രാ​ഹു​ല്‍, ശി​ഖ​ര്‍ ധ​വാ​ന്‍, ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ ഇ​ന്ത്യ​ന്‍ ബാ​റ്റ്‌​സ്മാ​ന്‍മാ​ര്‍. ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര(8), അ​ജി​ങ്ക്യ ര​ഹാ​നെ(0) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. ഇ​ന്ത്യ​യു​ടെ മൂ​ന്നു വി​ക്ക​റ്റു​ക​ളും സു​രം​ഗ ല​ക്മ​ലാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ആ​റ് ഓ​വ​റി​ല്‍ ആ​റും മെ​യ്ഡി​നാ​ക്കി​യാ​ണ് സു​രം​ഗ​യു​ടെ വി​ക്ക​റ്റ് കൊ​യ്ത്ത്. നേ​ര​ത്തെ, ടോ​സ് നേ​ടി​യ ല​ങ്ക​ന്‍ നാ​യ​ക​ന്‍ ദി​നേ​ശ് ചാ​ണ്ഡി​മ​ല്‍ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.