റഷ്യയിലേക്കുള്ള ടീമുകൾ റെഡി
റഷ്യയിലേക്കുള്ള ടീമുകൾ റെഡി
Thursday, November 16, 2017 1:20 PM IST
2018 ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള 32 ടീ​മു​ക​ളും തീ​രു​മാ​ന​മാ​യി. അ​വ​സാ​ന​മാ​യി ര​ണ്ടാം പാ​ദ പ്ലേ ​ഓ​ഫി​ല്‍ ന്യൂ​സി​ല​ന്‍ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി 32-ാമ​ത്തെ ടീ​മാ​യി പെ​റു​വും എ​ത്തി​യ​തോ​ടെ ടീ​മു​ക​ളു​ടെ ഗ്രൂ​പ്പ് നി​ര്‍ണ​യി​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് തീ​രു​മാ​ന​മാ​യി. ഡി​സം​ബ​ര്‍ ഒ​ന്നി​ന് മോ​സ്‌​കോ​യി​ലെ ക്രെം​ലി​ന്‍ കൊ​ട്ടാ​ര​ത്തി​ലാ​ണ് ടീ​മു​ക​ളു​ടെ ഗ്രൂ​പ്പ് നി​ര്‍ണ​യ ന​റു​ക്കെ​ടു​പ്പ്്.

ക​ഴി​ഞ്ഞ മാ​സം ഫി​ഫ പു​റ​ത്തി​റ​ക്കി​യ റാ​ങ്കിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നാ​ലു പോ​ട്ടു​ക​ളി​ല്‍ ന​റു​ക്കെ​ടു​പ്പി​നു​ള്ള ടീ​മു​ക​ളെ തി​രി​ക്കു​ന്ന​ത്. ഒ​രു പോ​ട്ടി​ല്‍ എ​ട്ടു ടീ​മു​ക​ള്‍. പോ​ട്ട് ഒ​ന്നി​ല്‍ ആ​തി​ഥേ​യ​രാ​യ റ​ഷ്യ​യും പി​ന്നീ​ട് റാ​ങ്കിം​ഗി​ല്‍ ആ​ദ്യ ഏ​ഴി​ലു​ള്ള ടീ​മു​ക​ളും വ​രും. അ​ടു​ത്ത പോ​ട്ടി​ല്‍ അ​ടു​ത്ത എ​ട്ടു ടീ​മു​ക​ളും മൂ​ന്നാ​മ​ത്തെ പോ​ട്ടി​ലും റാ​ങ്കിം​ഗ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ടീ​മു​ക​ളെ​ത്തും. നാ​ലാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും പോ​ട്ടി​ല്‍ റാ​ങ്കിം​ഗി​ല്‍ താ​ഴെ​യു​ള്ള ടീ​മു​ക​ളാ​ണു​ള്ള​ത്.

ഒ​രു ഗ്രൂ​പ്പി​ല്‍ നാ​ലു ടീ​മു​ക​ളാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. യു​വേ​ഫ ഒ​ഴി​കെ മ​റ്റൊ​രു കോ​ണ്‍ഫെ​ഡ​റേ​ഷ​നു​ക​ളി​ലു​മു​ള്ള ടീ​മു​ക​ളും ഒ​രേ ഗ്രൂ​പ്പി​ല്‍ ഉ​ണ്ടാ​വി​ല്ല. കു​റ​ഞ്ഞ​ത് ര​ണ്ട് യൂ​റോ​പ്യ​ന്‍ ടീ​മു​ക​ള്‍ ഒ​രു ഗ്രൂ​പ്പി​ല്‍ ഉ​ണ്ടാ​കാം.

യോഗ്യത നേടിയ ടീമുകൾ

യൂ​റോ​പ്പ്‍- ആ​തി​ഥേ​യ​രാ​യ റ​ഷ്യ, ജ​ര്‍മ​നി, ബെ​ല്‍ജി​യം, ഇം​ഗ്ല​ണ്ട്, ഫ്രാ​ന്‍സ്്, പോ​ര്‍ച്ചു​ഗ​ല്‍, ഐ​സ് ല​ന്‍ഡ്, സ്‌​പെ​യി​ന്‍, പോ​ള​ണ്ട്, സെ​ര്‍ബി​യ. ക്രൊ​യേ​ഷ്യ, ഡെ​ന്‍മാ​ര്‍ക്ക്, സ്വീ​ഡ​ന്‍, സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് ടീ​മു​ക​ള്‍ പ്ലേ ​ഓ​ഫി​ല്‍ ജ​യി​ച്ച് ലോ​ക​ക​പ്പി​ലെ​ത്തി.


ആ​ഫ്രി​ക്ക​: ഈ​ജി​പ്ത്, മൊ​റോ​ക്കോ, നൈ​ജീ​രി​യ, സെ​ന​ഗ​ല്‍, ടു​ണി​ഷ്യ

കോ​ണ്‍കാ​കാഫ്: കോ​സ്റ്റാ​റി​ക്ക, മെ​ക്‌​സി​ക്കോ, പാ​ന​മ

ദ​ക്ഷി​ണ അ​മേ​രി​ക്ക​: അ​ര്‍ജ​ന്‍റീ​ന, ബ്ര​സീ​ല്‍, കൊ​ളം​ബി​യ, പെ​റു, ഉ​റു​ഗ്വെ.

ഏ​ഷ്യ​:ഓ​സ്‌​ട്രേ​ലി​യ, ഇ​റാ​ന്‍, ജപ്പാ​ന്‍, സൗ​ദി അ​റേ​ബ്യ, ദ​ക്ഷി​ണ കൊ​റി​യ.

പോ​ട്ട് ഒ​ന്ന്- റ​ഷ്യ, ജ​ര്‍മ​നി, ബ്ര​സീ​ല്‍, പോ​ര്‍ച്ചു​ഗ​ല്‍, അ​ര്‍ജ​ന്‍റീ​ന, ബെ​ല്‍ജി​യം, പോ​ള​ണ്ട്, ഫ്രാ​ന്‍സ് ടീ​മു​ക​ളാ​ണു​ള്ള​ത്.

പോ​ട്ട് ര​ണ്ട്- സ്‌​പെ​യി​ന്‍, പെ​റു, സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ്, ഇം​ഗ്ല​ണ്ട്, കൊ​ളം​ബി​യ, മെ​ക്‌​സി​ക്കോ, ഉ​റു​ഗ്വെ, ക്രൊ​യേ​ഷ്യ

പോ​ട്ട് മൂ​ന്ന്- ഡെ​ന്‍മാ​ര്‍ക്ക്, ഐ​സ് ല​ന്‍ഡ്, കോ​സ്റ്റാ റി​ക്ക, സ്വീ​ഡ​ന്‍, ടു​ണി​ഷ്യ, ഈ​ജി​പ്ത്, സെ​ന​ഗ​ല്‍, ഇ​റാ​ന്‍

പോ​ട്ട് 4- സെ​ര്‍ബി​യ, നൈ​ജീ​രി​യ, ഓ​സ്‌​ട്രേ​ലി​യ, ജ​പ്പാ​ന്‍, മൊ​റോ​ക്കോ, പാ​ന​മ, ദ​ക്ഷി​ണ കൊ​റി​യ, സൗ​ദി അ​റേ​ബ്യ.

പെറു ലോകകപ്പിന്

ലി​മ: 2018 ഫി​ഫ ലോ​ക​ക​പ്പി​ലേ​ക്കു പെ​റു യോ​ഗ്യ​ത നേ​ടി. ‍ പ്ലേ ​ഓ​ഫി​ല്‍ പെ​റു മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് ന്യൂ​സി​ല​ന്‍ഡി​നെ തോ​ല്‍പ്പി​ച്ചു. ആ​ദ്യ പാ​ദം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യാ​കു​ക​യാ​യി​രു​ന്നു. 1982നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ലോ​ക​ക​പ്പി​നു പെ​റു യോ​ഗ്യ​ത നേ​ടു​ന്ന​ത്. ജെ​ഫേ​ഴ്‌​സ​ണ്‍ ഫ​ര്‍ഫാ​ന്‍(25) ‍ ക്രി​സ്റ്റ്യ​ന്‍ റാ​മോ​സ് (64) എന്നിവർ ഗോൾ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.