ഒന്നാം ടെസ്റ്റ്: ലങ്ക ലീഡിലേക്ക്
ഒന്നാം ടെസ്റ്റ്: ലങ്ക ലീഡിലേക്ക്
Saturday, November 18, 2017 1:39 PM IST
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ സ​ന്ദ​ർ​ശ​ക​രാ​യ ശ്രീ​ല​ങ്ക ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡി​ലേ​ക്ക്. മൂ​ന്നാം ദി​നം അ​വ​സാ​നി​ക്കു​ന്പോ​ൾ ആ​റു വി​ക്ക​റ്റ്ശേ​ഷി​ക്കേ ഏ​ഴു റ​ണ്‍സ് മാ​ത്രം പി​ന്നി​ലാ​ണ് ല​ങ്ക​യി​പ്പോ​ൾ. ഇ​ന്ത്യ​യു​ടെ 172 റ​ണ്‍സ് എ​ന്ന ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോറിന് മ​റു​പ​ടി​യാ​യി ക്രീ​സി​ലെ​ത്തി​യ ല​ങ്ക നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 165 റ​ണ്‍സ് എ​ടു​ത്തി​ട്ടു​ണ്ട്.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ല​ഹി​രു തി​രി​മാ​നെ​യും (51) എ​യ്ഞ്ച​ലോ മാ​ത്യൂ​സു​മാ​ണ് (52) ല​ങ്ക​യെ നേ​രെ​ നി​ർ​ത്തി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്നാം വി​ക്ക​റ്റി​ൽ 99 റ​ണ്‍സ് നേ​ടി. ഇ​ന്ന​ലെ ക​ളി അ​വ​സാ​നി​ക്കു​ന്പോ​ൾ 13 റ​ണ്‍സു​മാ​യി ക്യാ​പ്റ്റ​ൻ ച​ൻ​ഡി​മ​ലും 14 റ​ണ്‍സു​മാ​യി ഡി​ക് വെ​ല്ല​യു​മാ​ണ് ക്രീ​സി​ൽ.


ഇ​ന്ത്യ​ക്കാ​യി ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ഉ​മേ​ഷ് യാ​ദ​വ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി. നേ​ര​ത്തേ അ​ഞ്ചി​ന് 74 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ആ​രം​ഭി​ച്ച ഇ​ന്ത്യ​ക്കു​വേ​ണ്ടി ചേ​തേ​ശ്വ​ർ പൂ​ജാ​ര (52) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. വൃ​ദ്ധി​മാ​ൻ സാ​ഹ (29), ര​വീ​ന്ദ്ര ജ​ഡേ​ജ (22), മു​ഹ​മ്മ​ദ് ഷാ​മി (24), ഭു​വ​നേ​ശ്വ​ർ കു​മാ​ർ (13) എ​ന്നി​വ​ർ​മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ൽ ര​ണ്ട​ക്കം ക​ട​ന്ന മ​റ്റ് ബാ​റ്റ്സ്മാ​ന്മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.