ആ​ഷ​സ്: ഇം​ഗ്ല​ണ്ട് ഭേദപ്പെട്ട നിലയിൽ
ആ​ഷ​സ്: ഇം​ഗ്ല​ണ്ട് ഭേദപ്പെട്ട നിലയിൽ
Thursday, November 23, 2017 1:58 PM IST
ബ്രി​സ്‌​ബെ​യ്ന്‍: ആ​ഷ​സി​ന്‍റെ ആ​ദ്യ​ദി​നം ഇം​ഗ്ല​ണ്ടി​നു പ​തി​ഞ്ഞ തു​ട​ക്കം. പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 196 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ്. ജ​യിം​സ് വി​ന്‍സ് (83), മാ​ര്‍ക്ക് സ്റ്റോ​ണ്‍മാ​ന്‍ (53) എ​ന്നി​വ​രു​ടെ അ​ര്‍ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇം​ഗ്ല​ണ്ട് ഇ​ന്നിം​ഗ്‌​സി​നെ ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​ച്ച​ത്. ഇ​വ​രു​ടെ ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 125 റ​ണ്‍സാ​ണ് പി​റ​ന്ന​ത്. ക​ളി​ നി​ര്‍ത്തു​ന്പോള്‍ ഡേ​വി​ഡ് മ​ലാ​ന്‍ (28), മൊ​യി​ന്‍ അ​ലി (13) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍.

80.3 ഓ​വ​ര്‍ മ​ത്സ​രം ന​ട​ന്ന ആ​ദ്യ ദി​ന​ത്തി​ല്‍ ഇം​ഗ്ല​ണ്ട് പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യാണു ക​ളി​ച്ചത്. സ്‌​കോ​ര്‍ ബോ​ര്‍ഡ് ര​ണ്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ത​ന്നെ ഓ​പ്പ​ണ​ര്‍ അ​ലി​സ്റ്റ​ര്‍ കു​ക്ക് (2) വീ​ണു. ഈ ​ത​ക​ര്‍ച്ച ര​ണ്ടാം വി​ക്ക​റ്റി​ല്‍ വി​ന്‍സ്-​സ്റ്റോ​ണ്‍മാ​ന്‍ സ​ഖ്യം മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു മ​റി​ക​ട​ന്നു. സ്റ്റോ​ണ്‍മാ​നെ പാ​റ്റ് ക​മ്മി​ന്‍സ് ബൗ​ള്‍ഡാ​ക്കി. സ്‌​കോ​ര്‍ 145ല്‍ ​വി​ന്‍സി​നെ ന​ഥാ​ന്‍ ലി​യോ​ണ്‍ റ​ണ്ണൗ​ട്ടാ​ക്കു​ക​യും ചെ​യ്തു. 18 റ​ണ്‍സി​ന്‍റെ ഇ​ട​വേ​ള​യി​ലാണ്്‍ ഇ​രു​വ​രും പു​റ​ത്താ​യ​ത്. പി​ന്നാ​ലെ ക്യാ​പ്റ്റ​ന്‍ ജോ ​റൂ​ട്ടി​നെ​യും (15) ക​മ്മി​ന്‍സ് മ​ട​ക്കി. അ​ഞ്ചാം വി​ക്ക​റ്റി​ല്‍ മ​ല​നും മോ​യി​ന്‍ അ​ലി​യും ചേ​ര്‍ന്ന് 33 റ​ണ്‍സി​ന്‍റെ അ​പ​രാ​ജി​ത കൂ​ട്ടു​കെ​ട്ട് ഇം​ഗ്ല​ണ്ടി​ന്‍റെ കൂ​ട്ട​ത്ത​ക​ര്‍ച്ച ഒ​ഴി​വാ​ക്കി. ഓ​സീ​സി​നുവേ​ണ്ടി പാ​റ്റ് ക​മ്മി​ന്‍സ് ര​ണ്ടു വി​ക്ക​റ്റും മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.