പെരുമ്പാവൂര്‍ പെരുമ; ബേസിൽ തന്പി ഇന്ത്യൻ ടീമിൽ
പെരുമ്പാവൂര്‍ പെരുമ; ബേസിൽ തന്പി ഇന്ത്യൻ ടീമിൽ
Monday, December 4, 2017 1:57 PM IST
മും​ബൈ: കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി ബേ​സി​ല്‍ത​മ്പി. സ​ഞ്ജു സാം​സ​ണു ശേ​ഷം ഇ​താ മ​റ്റൊ​രു മ​ല​യാ​ളി കൂ​ടി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ല്‍. പെ​രു​മ്പാ​വൂ​ര്‍ പെ​രു​മ​യ്ക്കു തി​ല​ക​ക്കു​റി ചാ​ര്‍ത്തി ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മ​ല​യാ​ളി താ​രം ബേ​സി​ല്‍ ത​മ്പി ഇ​ടം​പി​ടി​ച്ചു. രോ​ഹി​ത് ശ​ര്‍മ ന​യി​ക്കു​ന്ന ടീ​മി​ലാ​ണ് ബേ​സി​ലും ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. 20, 22, 24 തീ​യ​തി​ക​ളി​ലാ​ണ് ഇ​ന്ത്യ-​ശ്രീ​ല​ങ്ക ട്വ​ന്‍റി-20 പോ​രാ​ട്ട​ങ്ങ​ള്‍.

ത​മി​ഴ്‌​നാ​ട് താ​രം വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും ബേ​സി​ല്‍ ത​മ്പി​ക്കൊ​പ്പം ടീ​മി​ലെത്തിയിട്ടുണ്ട് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെയും ഇന്നലെ ബിസിസിഐ പ്രഖ്യാ പിച്ചു. ദീർഘ കാലത്തിനു ശേഷം പാർഥിവ് പട്ടേലും ടീമിൽ ഇടം നേടി. ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ലെ​യും ഐ​പി​എ​ലി​ലെ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഫാ​സ്റ്റ് ബൗ​ള​റാ​യ ബേ​സി​ല്‍ ത​മ്പി​യെ ഇ​ന്ത്യ​ന്‍ സീ​നി​യ​ര്‍ ടീ​മി​ലെ​ത്തി​ച്ച​ത്.

ടി​നു യോ​ഹ​ന്നാ​ന്‍, എ​സ്. ശ്രീ​ശാ​ന്ത്, സ​ഞ്ജു സാം​സ​ണ്‍ എ​ന്നി​വ​രാ​ണ് ബേ​സി​ലി​നു മു​മ്പ് ഇ​ന്ത്യ​ന്‍ ടീ​മി​ലെ​ത്തി​യ മ​ല​യാ​ളി​ക​ള്‍. സ​ഞ്ജു സാം​സ​ണും ഇ​ന്ത്യ​യു​ടെ ടി-20 ​ടീ​മി​ലാ​ണ് ഇ​ടം നേ​ടി​യി​ട്ടു​ള്ള​ത്. 2014ലാ​ണ് സ​ഞ്ജു ആ​ദ്യ​മാ​യി ഇ​ന്ത്യ​ന്‍ ടീ​മി​ലി​ടം നേ​ടു​ന്ന​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രേ അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളും ഒ​രു ട്വ​ന്‍റി-20​യു​മ​ട​ങ്ങി​യ പ​ര​മ്പ​ര​യി​ല്‍ 17 അം​ഗ ടീ​മി​ലാ​യി​രു​ന്നു ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി സ​ഞ്ജു ഇ​ടം നേ​ടി​യ​ത്. എ​ന്നാ​ല്‍, ഒ​രു മ​ത്സ​ര​ത്തി​ലും സ​ഞ്ജു​വി​നു ക​ളി​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് 2015ല്‍ ​സിം​ബാ​ബ്‌​വെ​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ സ​ഞ്ജു ക​ളി​ച്ചു. ര​ണ്ടാം ടി-20​യി​ല്‍ ഏ​ഴാ​മ​നാ​യി ഇ​റ​ങ്ങി​യ സ​ഞ്ജു 19 റ​ണ്‍സ് നേ​ടി​യി​രു​ന്നു.

ഗെ​യ്‌​ലി​ന്‍റെ കു​റ്റി തെ​റി​പ്പി​ച്ച തു​ട​ക്കം

ക​ഴി​ഞ്ഞ ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ താ​ര​മാ​യി​രു​ന്നു ബേ​സി​ല്‍. ഗു​ജ​റാ​ത്ത് ല​യ​ണ്‍സി​നു വേ​ണ്ടി ക​ളി​ച്ച ആ​ദ്യ നാ​ലു മ​ത്സ​ര​ങ്ങ​ളി​ലും വി​ക്ക​റ്റ് ല​ഭി​ക്കാ​തി​രു​ന്ന ബേ​സി​ലി​ല്‍ വി​ശ്വാ​സ​മ​ര്‍പ്പി​ച്ച നാ​യ​ക​ന്‍ സു​രേ​ഷ് റെ​യ്‌​ന​യ്ക്ക് ബേ​സി​ല്‍ സ​മ്മാ​ന​മാ​യി ന​ല്‍കി​യ​ത് വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഇ​തി​ഹാ​സം ക്രി​സ് ഗെ​യ്‌ലിന്‍റെ വി​ക്ക​റ്റാ​യി​രു​ന്നു. ത​ക​ര്‍പ്പ​ന്‍ യോ​ര്‍ക്ക​റി​ലൂ​ടെ ഗെ​യ്‌​ലി​ന്‍റെ പ്ര​തി​രോ​ധം ത​ക​ര്‍ത്ത് കു​റ്റി തെ​റി​പ്പി​ച്ച ബേ​സി​ല്‍ സെ​ല​ക്ട​ര്‍മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ട്ടു. ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​നു​ള്ള അ​ര്‍ഹ​ത ത​നി​ക്കു​ണ്ടെ​ന്ന് അ​ന്നേ തെ​ളി​യി​ച്ച താ​ര​മാ​ണ് ബേ​സി​ല്‍.


12 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 11 വി​ക്ക​റ്റു​ക​ളാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ബേ​സി​ലി​നു ല​ഭി​ച്ച​ത്. ധോ​ണി​യും കോ​ഹ്‌ലിയും പൊ​ളാ​ര്‍ഡും ഹാ​ഷിം അം​ല​യു​മൊ​ക്കെ ബേ​സി​ലി​ന്‍റെ തീ ​തു​പ്പി​യ പ​ന്തി​ല്‍ എ​രി​ഞ്ഞ​മ​ര്‍ന്നു. സ്വ​പ്ന തു​ല്യ​മാ​യ അ​ര​ങ്ങേ​റ്റ​മാ​യി​രു​ന്നു ബേ​സി​ലി​ന് അ​ന്നു ല​ഭി​ച്ച​ത്. ഐ​പി​എ​ലി​ലെ എ​മേ​ര്‍ജിം​ഗ് പ്ലെ​യ​റാ​കാ​നും ഈ ​പ്ര​ക​ട​ന​ത്തി​ലൂ​ടെ ബേ​സി​ലി​നു സാ​ധി​ച്ചു. ഓ​ണ്‍ ലൈ​ന്‍ വോ​ട്ടിം​ഗി​ലും ക​മ​ന്‍റേ​റ്റ​ര്‍മാ​രു​ടെ തെര​ഞ്ഞെ​ടു​പ്പി​ലും ബേ​സി​ല്‍ത​ന്നെ ഒ​ന്നാ​മ​ന്‍. 10 ല​ക്ഷം അ​ടി​സ്ഥാ​ന വി​ല​യു​ണ്ടാ​യി​രു​ന്ന ബേ​സി​ലി​നെ 80 ല​ക്ഷം രൂ​പ ന​ല്‍കി​യാ​ണ് ഗു​ജ​റാ​ത്ത് ല​യ​ണ്‍സ് സ്വ​ന്ത​മാ​ക്കി​യ​ത്.

ഈ ​വ​ര്‍ഷം​ത​ന്നെ നൂ​സി​ല​ന്‍ഡ് എ ​ടീ​മി​നെ​തി​രെ​യു​ള്ള അ​ഞ്ചു മ​ല്‍സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന ഇ​ന്ത്യ​ന്‍ എ​ടീ​മി​ലേ​ക്കും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തി​യ ഇ​ന്ത്യ എ ​ടീ​മി​ലും ബേ​സി​ല്‍ ഇ​ടം പി​ടി​ച്ചി​രു​ന്നു.

ശ്രീലങ്കയ്‌ക്കെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുള്ള ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, എം.സിറാജ്, ബേസില്‍ തമ്പി, ജയ്‌ദേവ് ഉനദ്ഘട്

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, പാര്‍ഥിവ് പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.