ശ്രീ​ല​ങ്ക​ന്‍ ടീം ​ഏ​ക​ദി​ന പ​ര​മ്പ​ര ക​ളി​ക്കി​ല്ല?
ശ്രീ​ല​ങ്ക​ന്‍ ടീം ​ഏ​ക​ദി​ന പ​ര​മ്പ​ര ക​ളി​ക്കി​ല്ല?
Tuesday, December 5, 2017 2:11 PM IST
കൊ​ളം​ബോ: ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍നി​ന്ന് ശ്രീ​ല​ങ്ക പി​ന്മാ​റു​ന്ന​താ​യി സൂ​ച​ന. ഡ​ല്‍ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ​വും മൂ​ട​ല്‍ മ​ഞ്ഞും ക​ളി​ക്കാ​ര്‍ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് പി​ന്മാ​റു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

നേ​ര​ത്തെ ടെ​സ്റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ ഡ​ല്‍ഹി​യി​ലെ മ​ലി​നീ​ക​ര​ണ പ്ര​ശ്ന​ങ്ങ​ള്‍ ക​ളി​ക്കാ​ര്‍ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​ക്കി​യി​രു​ന്നു. ബാ​റ്റിം​ഗ് ഡി​ക്ല​യ​ര്‍ ചെ​യ്ത നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലിക്ക് ശ്രീ​ല​ങ്ക​ന്‍ ക​ളി​ക്കാ​ര്‍ ന​ന്ദി പ​റ​യു​ക പോ​ലും ചെ​യ്തി​രു​ന്നു. 26 മി​നി​റ്റോ​ളം മ​ത്സ​രം നി​ര്‍ത്തി​വ​ച്ച ശേ​ഷ​മാ​യി​രു​ന്നു കോ​ഹ്‌ലി ഇ​ന്ത്യ​ന്‍ ബാ​റ്റിം​ഗ് ഡി​ക്ല​യ​ര്‍ ചെ​യ്ത​ത്. ഇ​ന്ത്യ​യി​ല്‍ ഏ​ക​ദി​ന പരന്പര ക​ളി​ക്കു​ന്ന​തി​നു​ള്ള ടീം ​ക​ഴി​ഞ്ഞ ദി​വ​സം കൊ​ളം​ബോ വി​മാ​ന​ത്താ​വ​ള​ത്ത​ലെ​ത്തി​യെ​ങ്കി​ലും തി​രി​ച്ചു​വി​ളി​ക്കു​ക​യാ​യി​രു​ന്നു. ശ്രീ​ല​ങ്ക​ന്‍ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി വാ​ങ്ങാ​ത്ത​തി​നാ​ലാ​യി​രു​ന്നു ഇ​ത്. ശ്രീ​ല​ങ്ക​യി​ലെ നി​യ​മ​മ​നു​സ​രി​ച്ച് ഒ​രു കാ​യി​ക ടീം ​വി​ദേ​ശ​ത്ത് പ​ര്യ​ട​ന​ത്തി​നു പോ​കു​മ്പോ​ള്‍ കാ​യി​ക​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി വാ​ങ്ങ​ണം. അ​തു ചെ​യ്യാ​ത്തതി​ല്‍ കാ​യി​ക​മ​ന്ത്രാ​ല​യം അ​​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. 10 താ​ര​ങ്ങ​ളാ​യി​രു​ന്നു ഇ​ന്ത്യ​യി​ലേ​ക്കു​പോ​രാ​ന്‍ ത​യാ​റാ​യി കൊ​ളം​ബോ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.


ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ര​വ് റ​ദ്ദാ​ക്കു​ന്ന​തി​ന് ഇ​തു​മൊ​രു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഡ​ല്‍ഹി​യി​ലെ മ​ലി​നീ​ക​ര​ണ പ്ര​ശ്ന​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​ക്കാ​ട്ടു​ന്നു​ണ്ടെ​ങ്കി​ലും ശ്രീ​ല​ങ്ക​ന്‍ ടീ​മി​ന്‍റെ പി​ന്മാ​റ്റ​ത്തി​ന് പി​ന്നി​ല്‍ ശ്രീ​ല​ങ്ക​ന്‍ ടീ​മി​ന്‍റെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്ന സൂ​ച​ന​യു​മു​ണ്ട്. ഡ​ല്‍ഹി​യി​ല​ല്ല, ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, മ​ത്സ​ര​ത്തി​ല്‍നി​ന്നു പി​ന്മാ​റി​യാ​ല്‍ ബി​സി​സി​ഐ​ക്ക് ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍ഡ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‌​കേ​ണ്ടി​വ​രും. അ​ക്കാ​ര​ണ​ത്താ​ല്‍ത്ത​ന്നെ ശ്രീ​ല​ങ്ക പി​ന്മാ​റി​ല്ലെ​ന്നാ​ണ് ബി​സി​സി​ഐ​യു​ടെ വി​ശ്വാ​സം. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ണ്ട്. അ​തി​ന് ശേ​ഷ​മാ​ണ് ടി20 ​മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.