സെ​റീ​ന ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ ക​ളി​ക്കു​മെ​ന്ന്
Wednesday, December 6, 2017 2:28 PM IST
ന്യൂ​യോ​ര്‍ക്ക്: ഗ​ര്‍ഭി​ണി​യാ​യി​രി​ക്കെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ കി​രീ​ടം ചൂ​ടി അ​ദ്ഭു​ത​മാ​യ അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് ടെ​ന്നീ​സ് കോ​ര്‍ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്നു. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ലൂ​ടെ ത​ന്നെ​യാ​ണ് മേ​ജ​ര്‍ ടൂ​ര്‍ണ​മെ​ന്‍റി​ലേ​ക്കു​ള്ള സെ​റീ​ന​യു​ടെ മ​ട​ങ്ങി​വ​ര​വ്. ജ​നു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ലേ​ക്ക് സെ​റീ​ന​യും പ്ര​വേ​ശി​ച്ച​താ​യി ടൂ​ര്‍ണ​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ക്രെ​യ്ഗ് ടി​ലി പ​റ​ഞ്ഞു.

സെ​റീ​ന​യ്ക്കു വീ​സ ല​ഭി​ച്ച​താ​യും അ​വ​ര്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​താ​യും ക്രെ​യ്ഗ് ടി​ലി അ​റി​യി​ച്ചു. ഏ​ഴു ത​വ​ണ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ കി​രീ​ടം ചൂ​ടി​യ സെ​റീ​ന പെ​ണ്‍കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കി​യ ശേ​ഷ​മാ​ണ് ടെ​ന്നീ​സ് കോ​ര്‍ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്.


ര​ണ്ട് മാ​സം ഗ​ര്‍ഭി​ണി​യാ​യി​രി​ക്കെ​യാ​ണ് സെ​റീ​ന സ​ഹോ​ദ​രി വീ​ന​സ് വി​ല്യം​സി​നെ തോ​ല്‍പ്പി​ച്ച് ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ടൂ​ര്‍ണ​മെ​ന്‍റി​നു ശേ​ഷ​മാ​ണ് താ​ന്‍ ഗ​ര്‍ഭി​ണി​യാ​ണെ​ന്ന വി​വ​രം സെ​റീ​ന പുറംലോ​ക​​ത്തോട് വെളിപ്പെടുത്തിയത്.