ധോ​ണി ചെ​ന്നൈ​യി​ലേ​ക്ക്
ധോ​ണി ചെ​ന്നൈ​യി​ലേ​ക്ക്
Wednesday, December 6, 2017 2:28 PM IST
മും​ബൈ: ഐ​പി​എ​ല്‍ ഫ്രാ​ഞ്ചൈ​സി​ക​ള്‍ക്കു​ള്ള നി​യ​മം ബി​സി​സി​ഐ പ​രി​ഷ്‌​ക​രി​ച്ച​തോ​ടെ മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി വീ​ണ്ടും ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ലേ​ക്ക് എ​ത്തു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി. കോ​ഴ വി​വാ​ദ​ത്തെ​ത്തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ്, രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് ടീ​മു​ക​ള്‍ സ​സ്‌​പെ​ന്‍ഷ​നി​ലാ​യി​രു​ന്നു.

പു​തി​യ നി​യ​മം വ​ന്ന​തോ​ടെ അ​ടു​ത്ത സീ​സ​ണി​ല്‍ ഇ​റ​ങ്ങു​ന്ന ചെ​ന്നൈ​ക്കും പൂ​ന​യ്ക്കും നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ചു ക​ളി​ക്കാ​രെ നി​ല​ന​ിര്‍ത്താം.​ഇ​തോ​ടെ ര​ണ്ടു സീ​സ​ണി​ല്‍ പൂ​ന സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സി​നൊ​പ്പം ക​ളി​ച്ച ധോ​ണി​ക്ക് വീ​ണ്ടും ചെ​ന്നൈ​യു​ടെ മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ല്‍ തി​രി​ച്ചെ​ത്താ​ന്‍ സാ​ധ്യ​ത​യേ​റി. ധോ​ണി​യു​ടെ കീ​ഴി​ല്‍ ചെന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് ര​ണ്ടു ത​വ​ണ ഐ​പി​എ​ല്‍ ചാ​മ്പ്യ​ന്മാ​രാ​യി​രു​ന്നു.


ഫ്രാ​ഞ്ചൈ​സി​ക​ള്‍ക്ക് അ​ഞ്ച് താ​ര​ങ്ങ​ളെ വീ​തം നി​ലനി​ര്‍ത്താ​നാ​ണ് ബോ​ര്‍ഡ് അ​നു​മ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ മൂ​ന്ന് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും ര​ണ്ടു വി​ദേ​ശ താ​ര​ങ്ങ​ളും ഉ​ള്‍പ്പെ​ട​ണം. ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ക​ളി​ക്കാ​ത്ത ര​ണ്ടു ക​ളി​ക്കാ​രെ​യെ​ങ്കി​ലും ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണം. താ​ര​ലേ​ല​ത്തി​ന് മു​ന്‍പോ, താ​ര​ലേ​ല​ത്തി​ല്‍ റൈ​റ്റ് ടു ​മാ​ച്ച് കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ചോ ക​ളി​ക്കാ​രെ നി​ല​നി​ര്‍ത്താം.

ഇ​ത്ത​വ​ണ ക​ളി​ക്കാ​ര്‍ക്കു ശ​മ്പ​ള വ​ര്‍ധ​വും ഉ​ണ്ട്. ഫ്രാ​ഞ്ചൈ​സി​ക​ള്‍ക്ക് അ​തി​നാ​യി 80 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കാം. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ 66 കോ​ടി രൂ​പ​യാ​യി​രു​ന്നു ശ​മ്പ​ള​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.