ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സിക്ക് ആദ്യ ജയം
Thursday, December 7, 2017 12:58 AM IST
ന്യൂ​ഡ​ല്‍ഹി: സ്റ്റീ​വ് കോ​പ്പ​ല്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി. ഐ​എ​സ്എ​ലി​ലെ പു​തു​മു​ഖ​ങ്ങ​ളാ​യ ജം​ഷ​ഡ്പു​ര്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഡ​ല്‍ഹി ഡൈ​നാ​മോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 61-ാം മി​നി​റ്റി​ല്‍ ഇ​സു അ​സു​ക നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു ജ​യം. ജ​യ​ത്തോ​ടെ ജം​ഷ​ഡ്പു​ര്‍ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. മൂ​ന്നു മ​ത്സ​രം പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ ജം​ഷ​ഡ്പു​രി​ന്‍റെ വ​ല കു​ലു​ങ്ങാ​തി​രി​ക്കു​ക​യാ​ണ്.

ക​ളി​യി​ല്‍ ഡ​ല്‍ഹി​ക്കാ​യി​രു​ന്നു പ​ന്ത​ട​ക്ക​ത്തി​ല്‍ മു​ന്‍തൂ​ക്കം. പ​ന്തി​ല്‍ ആ​ധി​പ​ത്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഡ​ല്‍ഹി​യു​ടെ ആ​ക്ര​മ​ണം ഒ​റ്റ​പ്പെ​ട്ടു. വ​ല ല​ക്ഷ്യ​മാ​ക്കി ജം​ഷ​ഡ്പു​ര്‍ എ​ട്ടെ​ണ്ണം പാ​യി​ച്ച​പ്പോ​ള്‍ ഡ​ല്‍ഹി​യി​ല്‍നി​ന്ന് ര​ണ്ടെ​ണ്ണം മാ​ത്ര​മേ പി​റ​ന്നു​ള്ളൂ. 59-ാം മി​നി​റ്റി​ല്‍ ജം​ഷ​ഡ്പു​രി​നു ല​ഭി​ച്ച പെ​നാ​ല്‍റ്റി വ​ല​യി​ലാ​ക്കാ​ന്‍ ആ​ന്ദ്രെ ബെ​ക്കി​ക്കാ​യി​ല്ല. കൃ​ത്യ​മാ​യി ഡൈ​വ് ചെ​യ്ത ആ​ല്‍ബി​നോ ഗോ​മ​സ് ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ ജം​ഷ​ഡ്പു​രി​ന്‍റെ സീ​സ​ണി​ലെ ആ​ദ്യ ഗോ​ളി​നു​ള്ള കാ​ത്തി​രി​പ്പ് വൈ​കാ​തെ അ​വ​സാ​നി​ച്ചു. 90-ാം മി​നി​റ്റി​ല്‍ ഡ​ല്‍ഹി​യു​ടെ ഡേ​വി​ഡ് എ​ന്‍ഗെ​യ്‌​തേ​യു​ടെ ശ​ക്ത​മാ​യ ഷോ​ട്ട് സു​ബ്ര​താ പാ​ല്‍ ഡൈ​വ് ചെ​യ്ത് കൈ​ക്കു​ള്ളി​ലാ​ക്കി.