ഏ​ഷ്യ​ൻ പ​വ​ർ ലി​ഫ്റ്റിം​ഗ്: മു​ന്നിൽ ഇ​ന്ത്യ ത​ന്നെ
Friday, December 8, 2017 12:33 AM IST
ആ​​ല​​പ്പു​​ഴ: ഏ​​ഷ്യ​​ൻ പ​​വ​​ർ ലി​​ഫ്റ്റിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 34 മ​​ത്സ​​ര ഇ​​ന​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ മൂ​​ന്നു വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ആ​​ദ്യ​​സ്ഥാ​​ന​​ക്കാ​​രാ​​യി ഇ​​ന്ത്യ​​ൻ മു​​ന്നേ​​റ്റം. സ​​ബ് ജൂ​​ണി​​യ​​ർ വി​​മ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ൽ 83 പോ​​യി​​ന്‍റു​​മാ​​യി ബ​​ഹു​​ദൂ​​രം മു​​ന്നി​​ലാ​​ണ് ഇ​​ന്ത്യ. ഫി​​ലി​​പ്പീ​​ൻ​​സ്(29), ക​​സാ​​ക്കി​​സ്ഥാ​​ൻ(24) എ​​ന്നി​​വ​​രാ​​ണ് ര​​ണ്ടും സ്ഥാ​​ന​​ത്ത്. സ​​ബ്ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ക​​രോ​​ളി​​ൻ ഡെ​​ഡ്ലി​​ഫ്റ്റി​​ൽ 135 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്തി പു​​തി​​യ ഏ​​ഷ്യ​​ൻ റി​​ക്കാ​​ർ​​ഡും സ്ഥാ​​പി​​ച്ചു.


ജൂ​​ണി​​യ​​ർ വ​​നി​​താ​​വി​​ഭാ​​ഗ​​ത്തി​​ലും(38) ഓ​​പ്പ​​ണ്‍ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ലും(49) ഇ​​ന്ത്യ ത​​ന്നെ​​യാ​​ണ് മു​​ന്നി​​ൽ. സ​​ബ് ജൂ​​ണി​​യ​​ർ പു​​രു​​ഷ​വി​​ഭാ​​ഗ​​ത്തി​​ൽ ക​​സാ​​ക്കി​​സ്ഥാ​​നാ​​ണ്(53) മു​​ന്നി​​ൽ. 29 പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്ത്യ​​യാ​​ണ് ര​​ണ്ടാ​മ​​ത്. ജൂ​​ണി​​യ​​ർ പു​​രു​​ഷ​​വി​​ഭാ​​ഗ​​ത്തി​​ൽ സിം​​ഗ​​പ്പൂ​​രാ​​ണ് (36) ഒ​​ന്നാ​​മ​​ത്. ഹോ​​ങ്കോം​​ഗും ഇ​​ന്തോ​​നേ​​ഷ്യ​​യു​​മാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ൽ.