കി​ഡം​ബി ശ്രീ​കാ​ന്ത് നാ​ലാം സ്ഥാ​ന​ത്ത്
കി​ഡം​ബി ശ്രീ​കാ​ന്ത് നാ​ലാം സ്ഥാ​ന​ത്ത്
Thursday, December 7, 2017 2:03 PM IST
ന്യൂ​ഡ​ല്‍ഹി: ബി​ഡ​ബ്ല്യു​എ​ഫ് പു​റ​ത്തി​റ​ക്കി​യ പു​തി​യ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി നാ​ലാം സ്ഥാ​ന​ത്തെ​ത്തി. ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ ഭാ​വി​വാ​ഗ്ദാ​ന​മാ​യ ല​ക്ഷ്യ സെ​ന്‍ 19 സ്ഥാ​നം ഉ​യ​ര്‍ന്ന് ആ​ദ്യ 100ലെ​ത്തി.

പു​തി​യ റാ​ങ്കിം​ഗി​ല്‍ ല​ക്ഷ്യ സെ​ന്‍ 89-ാം സ്ഥാ​ന​ത്തേ​ക്കു കു​തി​ച്ചു​ക​യ​റി. പ​തി​നാ​റു​കാ​ര​നാ​യ ല​ക്ഷ്യ ഈ ​സീ​സ​ണി​ല്‍ അ​ന്താ​രാ​ഷ് ട്ര ​ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പു​റ​ത്തെ​ടു​ത്ത മി​ക​വാ​ണ് റാ​ങ്കിം​ഗ് മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ച്ച​ത്. ഈ ​കൗ​മാ​ര​താ​രം യൂ​റേ​ഷ്യ ബ​ള്‍ഗേ​റി​ന്‍ ഓ​പ്പ​ണ്‍, ഇ​ന്ത്യ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സീ​രീ​സ് എ​ന്നി​വ​യി​ല്‍ ചാ​മ്പ്യ​നാ​യ​പ്പോ​ള്‍ ടാ​റ്റ ഓ​പ്പ​ണ്‍ ഇ​ന്ത്യ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ചാ​ല​ഞ്ചി​ല്‍ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി.


ചൈ​ന ഓ​പ്പ​ണ്‍, ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍നി​ന്നു വി​ട്ടു​നി​ന്ന ശ്രീ​കാ​ന്ത് അ​ടു​ത്ത​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ദു​ബാ​യി സൂ​പ്പ​ര്‍ സീ​രീ​സ് ഫൈ​ന​ലി​ല്‍ ക​ളി​ക്കും. എ​ച്ച്.​എ​സ്. പ്ര​ണോ​യ്, ബി. ​സാ​യ് പ്ര​ണീ​ത് എ​ന്നി​വ​ര്‍ 10, 17 സ്ഥാ​ന​ങ്ങ​ളി​ല്‍ തു​ട​രു​ന്നു. വ​നി​ത​ക​ളി​ല്‍ പി.​വി.​സി​ന്ധു​വും സൈ​ന നെ​ഹ് വാ​ളും മൂ​ന്നാ​മ​ത്തെ​യും പ​ത്താ​മ​ത്തെ​യും സ്ഥാ​ന​ങ്ങ​ള്‍ നി​ല​നി​ര്‍ത്തി. ഋ​തു​പ​ര്‍ണ ദാ​സ് മൂ​ന്നു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 49-ാം റാ​ങ്കി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.