ചെന്നൈയിനു ജയം
Friday, December 8, 2017 12:33 AM IST
ചെ​ന്നൈ: ആ​റു മി​നി​റ്റി​നി​ടെ മൂ​ന്നു ഗോ​ളു​ക​ള്‍ പി​റ​ന്ന ആ​വേ​ശ മ​ത്സ​ര​ത്തി​നൊ​ടു​വി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​ക്ക് വി​ജ​യം. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കോ​ല്‍ക്ക​ത്ത​യെ ഇ​ഞ്ചു​റി ടൈ​മി​ലെ ഗോ​ളി​ല്‍ ചെ​ന്നൈ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളി​നാ​യി​രു​ന്നു സ്വ​ന്തം കാ​ണി​ക​ള്‍ക്ക് മു​ന്നി​ല്‍ ചെ​ന്നൈ​യു​ടെ വി​ജ​യം. ഫോം ​ക​ണ്ടെ​ത്താ​ന്‍ വി​ഷ​മി​ച്ച ജെ​ജെ ലാ​ല്‍പെ​കു​ല ഇ​ര​ട്ട ഗോ​ളു​മാ​യി ചെ​ന്നൈ​യു​ടെ വി​ജ​യ​ത്തി​നു ചു​ക്കാ​ന്‍ പി​ടി​ച്ചു. വി​ജ​യഗോ​ളും ജെ​ജെ​യി​ല്‍നി​ന്നാ​യി​രു​ന്നു.

ആ​ദ്യ പ​കു​തി​യി​ല്‍ ഗോ​ള്‍ അ​ക​ന്നു​നി​ന്നു. 65 മി​നി​റ്റി​ന് ശേ​ഷ​മാ​ണ് ഗോ​ളു​ക​ള്‍ വ​ന്ന​ത്. 65-ാം മി​നി​റ്റി​ല്‍ ഇ​ന്ത്യ​ന്‍ താ​രം ജെ​ജെ​യി​ലൂ​ടെ ചെ​ന്നൈ ലീ​ഡ് നേ​ടി. എ​ന്നാ​ല്‍ സെ​ക്യൂ​ന​യി​ലൂ​ടെ 77-ാം മി​നി​റ്റി​ല്‍ കോ​ല്‍ക്ക​ത്ത തി​രി​ച്ച​ടി​ച്ചു. എ​ന്നാ​ല്‍, ശ​ക്ത​മാ​യി പോ​രാ​ടി​യ ചെ​ന്നൈ ഏ​ഴു മി​നി​റ്റി​ന് ശേ​ഷം വീ​ണ്ടും ലീ​ഡ് നേ​ടി. കാ​ല്‍ഡെ​റോ​ണാ​യി​രു​ന്നു ല​ക്ഷ്യം ക​ണ്ട​ത്. എന്നാൽ നി​ശ്ചി​ത സ​മ​യ​ത്തി​ന് ഒ​രു മി​നി​റ്റ് ശേ​ഷി​ക്കെ കോ​ല്‍ക്ക​ത്ത സ​മ​നി​ല ഗോ​ള്‍ നേ​ടി. ഫി​ന്‍ല​ന്‍ഡ് താ​രം നി​യാ​സി കു​ക്യി വ​ക​യാ​യി​രു​ന്നു ഗോ​ള്‍. 90-ാം മി​നി​റ്റി​ല്‍ ജെ​ജെ വീ​ണ്ടും ഗോ​ള്‍ വ​ല​കു​ലു​ക്കി​യ​തോ​ടെ സ്വ​ന്തം കാ​ണി​ക​ള്‍ക്ക് മു​ന്നി​ല്‍ ചെ​ന്നൈ വി​ജ​യം ക​ര​സ്ഥ​മാ​ക്കി.


വി​ജ​യം ചെ​ന്നൈ​യി​നെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ചു. നാ​ല് മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്ന് വി​ജ​യ​വും ഒ​രു തോ​ല്‍വി​യു​മു​ള്ള ചെ​ന്നൈ​യ്ക്ക് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നാ​ല് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച കോ​ല്‍ക്ക​ത്ത​യ​ക്ക് ഇ​തു​വ​രെ ജ​യം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.