വിരാട് അനുഷ്‌കയ്ക്കു താലി ചാര്‍ത്തും, ഇറ്റലിയില്‍വച്ച് !
Saturday, December 9, 2017 1:41 PM IST
മി​ലാ​ന്‍: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​യു​ടെ​യും ബോ​ളി​വു​ഡ് താ​രം അ​നു​ഷ്‌​ക ശ​ര്‍മ​യു​ടെ​യും വി​വാ​ഹം എ​വി​ടെ​യാ​യി​രി​ക്കു​മെ​ന്ന സ​സ്‌​പെ​ന്‍സി​ന് അ​റു​തി​യാ​യി. ഇ​രു​വ​രു​ടെ​യും സ്വ​പ്‌​ന വി​വാ​ഹം ഇ​റ്റ​ലി​യി​ലെ ട​സ്‌​ക​നി​യി​ലാ​യി​രി​ക്കും. ട​സ്‌​ക​നി​യി​ലെ ഏ​ക്ക​റു​ക​ളോ​ളം വ​രു​ന്ന എ​സ്‌​റ്റേ​റ്റി​ല്‍ ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍ട്ട്.

എ​സ്‌​റ്റേ​റ്റും അ​തി​ലു​ള്ള ഹോ​ട്ട​ലും പൂ​ര്‍ണ​മാ​യും കോ​ഹ്്‌​ലി​യും കൂ​ട്ട​രും ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ഈ​യാ​ഴ്ച ഒ​ടു​വി​ല്‍ വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 15നാ​യി​രി​ക്കും വി​വാ​ഹ​മെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. ക​ന​ത്ത സു​ര​ക്ഷ​യാ​ണ് വി​വാ​ഹ​വേ​ദി​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ​ള​രെ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും മാ​ത്ര​മേ വി​വാ​ഹ​ത്തി​നു ക്ഷ​ണി​ച്ചി​ട്ടു​ള്ളൂ. വി​രാ​ടി​ന്‍റെ കൂ​ടെ ക​ളി​ക്കു​ന്ന ആ​രെ​യും വി​വാ​ഹ​ത്തി​നു ക്ഷ​ണി​ച്ചി​ട്ടി​ല്ല. ക്രി​ക്ക​റ്റ് ലോ​ക​ത്തു​നി​ന്ന് സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ക്കും യു​വ്‌​രാ​ജ് സിം​ഗി​നും മാ​ത്ര​മാ​ണ് ക്ഷ​ണ​മു​ള്ള​ത്. ബോ​ളി​വു​ഡി​ല്‍നി​ന്നും അ​ധി​കം പേ​ര്‍ക്ക് ക്ഷ​ണ​മി​ല്ല. ഷാ​രൂ​ഖ് ഖാ​നും കു​ടും​ബ​വും വി​വാ​ഹ​ത്തി​നു​ണ്ടാ​കും. കൂ​ടാ​തെ ആമിര്‍ഖാ​നെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. നി​ര്‍മാ​താ​ക്ക​ളാ​യ ആ​ദി​ത്യ ചോ​പ്ര, മ​നീ​ഷ് ശ​ര്‍മ, ര​ണ്‍വീ​ര്‍ സിം​ഗ്, ക​ര​ണ്‍ ജോ​ഹ​ര്‍ എ​ന്നി​വ​രും വി​വാ​ഹ​ത്തി​നെ​ത്തും.


വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ചെ അ​നു​ഷ്‌​ക​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും മും​ബൈ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​ണ്ട​തു​മു​ത​ലാ​ണ് ഈ ​വാ​ര്‍ത്ത ചു​ഴ​ലി​ക്കാ​റ്റു​പോ​ലെ ആ​ഞ്ഞ​ടി​ച്ച​ത്. കോ​ഹ്്‌​ലി​യും അ​നു​ഷ്‌​ക​യും ഇ​റ്റ​ലി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. മുന്തിരിത്തോട്ട ങ്ങളും പഴയകൊ ട്ടാരങ്ങളും നിറഞ്ഞ ടസ്കനിയിലെ ഒരു വലിയ വില്ലയിലാ ണ് ഇരുവരും തങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.