ബാഴ്സയ്ക്കു ജയം
Monday, December 11, 2017 1:35 PM IST
വി​യ്യാ​റ​യ​ല്‍: ലൂ​യി​സ് സു​വ​രാ​സി​ന്‍റെ​യും ല​യ​ണ​ല്‍ മെ​സി​യു​ടെ​യും ഗോ​ളു​ക​ള്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്കു ജ​യ​മൊ​രു​ക്കി. ലാ ​ലി​ഗ​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് വി​യ്യാ​റ​യ​ലി​നെ തോ​ല്‍പ്പി​ച്ചു. ഈ ​ര​ണ്ടു ഗോ​ളു​ക​ളും നേ​ടാ​ന്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് വി​യ്യാ​റ​യ​ലി​ന്‍റെ ഡാ​നി റാ​ബ ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ട് പു​റ​ത്താ​കു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. വി​യ്യാ​റ​യ​ലി​ന്‍റെ സ്റ്റേ​ഡി​യ​ത്തി​ല്‍ ഗോ​ള്‍ നേ​ടാ​ന്‍ മെ​സി​യും കൂ​ട്ട​രും വി​ഷ​മി​ക്കു​ക​യാ​യി​രു​ന്നു.

60-ാം മി​നി​റ്റി​ല്‍ സെ​ര്‍ജി​യോ ബു​സ്‌​ക്വെ​റ്റ്‌​സി​നെ ഫൗ​ള്‍ ചെ​യ്ത​തി​നു റാ​ബ​യ്ക്കു ചു​വ​പ്പ് കാ​ര്‍ഡ് കി​ട്ടി. ഈ ​കു​റ​വ് ബാ​ഴ്‌​സ​ലോ​ണ മു​ത​ലാ​ക്കി. 72-ാം മി​നി​റ്റി​ല്‍ സു​വാ​ര​സ് മു​ന്നി​ലെ​ത്തി​ച്ചു. ക​ളി​തീ​രാ​ന്‍ ഏ​ഴു മി​നി​റ്റു​ള്ള​പ്പോ​ള്‍ മെ​സി​യു​ടെ മി​ക​ച്ചൊ​രു ഗോ​ളി​ലൂ​ടെ ബാ​ഴ്‌​സ​ലോ​ണ ജ​യം ഉ​റ​പ്പി​ച്ചു. ജ​യ​ത്തോ​ടെ ബാ​ഴ്‌​സ​ലോ​ണ വാ​ല​ന്‍സി​യ​യു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം അ​ഞ്ചാ​ക്കി. 15 ക​ളി​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് 39 പോ​യി​ന്‍റും വ​ല​ന്‍സി​യ​യ്ക്കു 34 പോ​യി​ന്‍റു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.