അഫ്ഗാന്‍റെ ആദ്യടെസ്റ്റ് ഇന്ത്യയിൽ
Monday, December 11, 2017 1:35 PM IST
ന്യൂ​ഡ​ല്‍ഹി: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ആ​ദ്യ ടെ​സ്റ്റി​ന് ഇ​ന്ത്യ ആ​തി​ഥ്യ​മ​രു​ളു​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. 2019-20 കാ​ല​യ​ള​വി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ന് ടെ​സ്റ്റ് പ​ദ​വി ല​ഭി​ച്ച​ത്. ടെ​സ്റ്റ് പ​ദ​വി​യു​ള്ള പ​തി​നൊ​ന്നാ​മ​ത്തെ​യും പ​ന്ത്ര​ണ്ടാ​മ​ത്തെ​യും അം​ഗ​ങ്ങ​ളാ​യി അ​ന്താ​രാ​ഷ്‌ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നെ​യും അ​യ​ര്‍ല​ന്‍ഡി​നെ​യും അം​ഗീ​ക​രി​ച്ചി​രു​ന്നു.

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ആ​ദ്യ ടെ​സ്റ്റ് ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രേ ന​ട​ത്താ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും ഇ​ന്ത്യ​യും അ​ഫ്ഗാ​നി​സ്ഥാ​നും ത​മ്മി​ലു​ള്ള ബ​ന്ധം ച​രി​ത്ര​പ്രാ​ധാ​ന്യ​മ​ര്‍ഹി​ക്കു​ന്ന​തി​നാ​ല്‍ ന​മ്മ​ള്‍ വേ​ദി​യൊ​രു​ക്കു​ക​യാ​ണെ​ന്ന് ബി​സി​സി​ഐ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ ക്രി​ക്ക​റ്റ് സൗ​ക​ര്യ​ങ്ങ​ള്‍ അ​ഫ്ഗാ​നി​സ്ഥാ​ന്‍ ഇ​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. അ​ത് ഇ​നി​യും തു​ട​രും. ഇ​ന്ത്യയു​ടെ പ​ക്ഷ​ത്തു നി​ന്നു​ള്ള കാ​യി​ക സ​ഹാ​യ​ങ്ങ​ള്‍ തു​ട​ര്‍ന്നും അ​ഫ്ഗാ​നി​സ്ഥാ​നു ല​ഭ്യ​മാ​ക്കും. ഇ​പ്പോ​ള്‍ അ​യ​ര്‍ല​ന്‍ഡു​മാ​യു​ള്ള അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ഹോം ​മ​ത്സ​ര​ങ്ങ​ള്‍ ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ല്‍ ന​ട​ക്കു​ക​യാ​ണ്.


ഈ ​വ​ര്‍ഷം ആ​ദ്യം ന​ട​ന്ന ഐ​പി​എ​ല്‍ ലേ​ല​ത്തി​ല്‍ ആ​ദ്യ​മാ​യി ര​ണ്ട് അ​ഫ്ഗാ​ന്‍ താ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ട്ടി​രു​ന്നു. റാ​ഷി​ദ് ഖാ​നും മു​ഹ​മ്മ​ദ് ന​ബി​യു​മാ​ണ് അ​വ​ര്‍.