ഗെ​യ്‌​ലാട്ടം വീണ്ടും; 18 സിക്സർ!
Tuesday, December 12, 2017 1:21 PM IST
ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ക്രി​സ് ഗെ​യ്‌ലി​ന്‍റെ വെ​ടി​ക്കെ​ട്ട്. ധാ​ക്ക ഡൈ​നാ​മി​റ്റ്‌​സി​നെ​തി​രെ​യാ​ണ് രം​ഗ്പൂ​ര്‍ റൈ​ഡേ​ഴ്‌​സ് താ​ര​മാ​യ ഗെ​യ്‌ല്‍ സം​ഹാ​ര താ​ണ്ഡ​വ​മാ​ടു​ന്ന​ത്.69 പ​ന്തു​ക​ളി​ല്‍ നി​ന്ന് 146 റൺസാണ് ഗെയ്‌ൽ നേടിയത്.

​തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി ബാ​റ്റ് ചെ​യ്യു​ന്ന ക​രീ​ബി​യ​ന്‍ താ​രം 18 ത​വ​ണ​യാ​ണ് പ​ന്ത് ഗാ​ല​റി​യി​ലെ​ത്തി​ച്ച​ത്. 17 സിക്സറുകൾ എന്ന സ്വന്തം റിക്കാർഡ് തിരുത്തിക്കുറി ക്കാനും ഗെയ്‌ലിനായി. നാ​ല് ഫോ​റു​ക​ളു​മ​ടി​ച്ച അ​ദ്ദേ​ഹം 57 പ​ന്തു​ക​ളി​ല്‍ നി​ന്നാ​ണ് സെ​ഞ്ചു​റി നേ​ടി​യ​ത്. ക്രി​സ് ഗെ​യ്‌​ലി​ന്‍റെ ഇ​രു​പ​താം ടി20 ​സെ​ഞ്ചു​റി​യാ​ണി​ത്. ടി-20യിൽ 11,000 റൺസ് തികയ്ക്കുന്ന ഏക താരമായി മാറാനും ഗെയ്‌ലിനായി.


സ​ഹ ഓ​പ്പ​ണ​ര്‍ ജോ​ണ്‍സ​ണ്‍ ചാ​ള്‍സി​നെ സ്‌​കോ​ര്‍ ബോ​ര്‍ഡി​ല്‍ അ​ഞ്ച് റ​ണ്‍സു​ള്ള​പ്പോ​ള്‍ ന​ഷ്ട​മാ​യെ​ങ്കി​ലും ബ്ര​ണ്ട​ന്‍ മ​ക്ക​ല്ല​ത്തി​നെ കൂ​ട്ടു​പി​ടി​ച്ചാ​ണ് ഗെ​യ്‌ല്‍ ത​ന്‍റെ മാ​ര​ക പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് ഗെയ്‌ലിന്‍റെ ടീം അടിച്ചുകൂട്ടിയത്. മക്കല്ലം 51 റൺസ് നേടി.

കൂടുതൽ ടി 20 സിക്സറുകൾ (18), ഉയർന്ന് ടി-20 സ്കോർ (175), കൂടുതൽ സെഞ്ചുറികൾ (20), വേഗത്തിലുള്ള സെഞ്ചുറി (30 പന്തിൽ) തുടങ്ങിയ റിക്കാർഡുകൾ ഗെയ്‌ലിന്‍റെ പേരിലാണ്.