ദുബായ് ഓപ്പൺ: ആത്മവിശ്വാസത്തോടെ സിന്ധു
Tuesday, December 12, 2017 1:21 PM IST
ദു​ബാ​യ്: ഇ​ന്നാ​രം​ഭി​ക്കു​ന്ന ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ് ടൈ​റ്റി​ലി​ല്‍ ക​ണ്ണും മ​ന​സു​മു​റ​പ്പി​ച്ച് ബാ​ഡ്മി​ന്‍റ​ണ്‍ സൂ​പ്പ​ര്‍താ​ര​ങ്ങ​ളാ​യ പി.​വി. സി​ന്ധു​വും കി​ഡം​ബി ശ്രീ​കാ​ന്തും. വി​ജ​യ​ത്തോ​ടെ ആ​രം​ഭി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് താ​ര​ങ്ങ​ള്‍ അ​റി​യി​ച്ചു.

പ​ത്തു​ല​ക്ഷം യു​എ​സ് ഡോ​ള​റാ​ണ് സ​മ്മാ​ന​ത്തു​ക. ടോ​പ് എ​ട്ടി​ല്‍ വ​രു​ന്ന താ​ര​ങ്ങ​ള്‍ക്കാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ലേ​ക്ക് നേ​രി​ട്ടു പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​ത്. റാ​ങ്കിം​ഗി​ല്‍ മൂ​ന്നാ​മ​തു​ള്ള സി​ന്ധു ഒ​മ്പ​താം റാ​ങ്ക് താ​രം ഹൈ ​ബിം​ഗ് ജി​യാ​വോ​യോ​ടും നാ​ലാം റാ​ങ്കി​ലു​ള്ള ശ്രീ​കാ​ന്ത് ഒ​ന്നാം ന​മ്പ​ര്‍ താ​രം വി​ക്ട​ര്‍ അ​ക്‌​സ​ല്‍സെ​നി​നോ​ടും ആ​ദ്യ റൗ​ണ്ടി​ല്‍ ഏ​റ്റു​മു​ട്ടും. ദു​ബാ​യി​ലെ ഷെ​യ്ഖ് ഹം​ദാ​ന്‍ ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യി ഏ​റെ വി​ജ​യ​ങ്ങ​ള്‍ നേ​ടി​യ ഒ​രു വ​ര്‍ഷ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രും ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സി​ലേ​ക്കെ​ത്തു​ന്ന​ത്.


ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ്‍, കൊ​റി​യ​ന്‍ ഓ​പ്പ​ണ്‍ എ​ന്നി​വ​യ്ക്കു പു​റ​മേ ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പ് വെ​ള്ളി​യും സി​ന്ധു സ്വ​ന്ത​മാ​ക്കി​.‍ ശ്രീ​കാ​ന്തി​ന് ഇ​ന്തോ​നേ​ഷ്യ, ഓ​സ്‌​ട്രേ​ലി​യ, ഡെ​ന്മാ​ര്‍ക്ക്, ഫ്ര​ഞ്ച് ഓ​പ്പ​ണുകൾ ലഭിച്ചു.