മിന്നൽ ബംഗളൂരു പൂനയെ 3-1നു തോൽപ്പിച്ചു
Thursday, December 14, 2017 1:49 PM IST
പൂ​ന: ​ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ശ്രീ​ശി​വ് ഛത്ര​പ​തി സ്പോ​ര്‍ട്്സ് കോം​പ്ല​ക്സ് സ്​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളൂ​രു എ​ഫ്സി ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ള്‍ക്ക് ആ​തി​ഥേ​യ​രാ​യ പൂ​ന സി​റ്റി എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ആ​ദ്യ​പ​കു​തി​യി​ല്‍ 35-ാം മി​നി​റ്റി​ല്‍ ആ​ദി​ല്‍ ഖാ​ന്‍ നേ​ടി​യ ഗോ​ളി​ല്‍ പൂ​ന സി​റ്റി എ​ഫ്സി 1-0നു ​മു​ന്നി​ട്ടു നി​ന്നു. എ​ന്നാ​ല്‍ 56 -ാം മി​നി​റ്റി​ല്‍ ബ​ല്‍ജി​ത് സാ​ഹ്്നി ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ടു പു​റ​ത്താ​യ​തോ​ടെ ക​ഥ മാ​റി. പ​ത്തു​പേ​രു​മാ​യി ക​ളി​ക്കേ​ണ്ടി വ​ന്ന പൂ​ന​യ്‌​ക്കെ​തി​രെ മി​ക്കു​വി​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ളി​ല്‍ (65 , 79 മി​നി​റ്റി​ല്‍) ബം​ഗളൂരു എ​ഫ്സി മു​ന്നി​ല്‍ക്ക​യ​റി. ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ന്‍റെ ആ​റാം മി​നി​റ്റി​ലെ ഗോ​ളി​ലൂ​ടെ 3-1നു ​വി​ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക​യും ചെ​യ്തു.


ഈ ​ജ​യ​ത്തോ​ടെ ബം​ഗളൂരു എ​ഫ്സി അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും 12 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെത്തി. ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി എ​ഫ്‌​സി ഗോ​വ ര​ണ്ടാ​മ​തും ഇ​ത്ര​ത​ന്നെ പോ​യി​ന്‍റു​ള്ള ചെ​ന്നൈ​യി​നും പൂ​ന​യും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ലുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.