സി​റ്റി​ക്കു പ്രീ​മി​യ​ര്‍ ലീ​ഗ് റി​ക്കാ​ര്‍ഡ്; യു​ണൈ​റ്റ​ഡി​നു ജ​യം
സി​റ്റി​ക്കു പ്രീ​മി​യ​ര്‍ ലീ​ഗ് റി​ക്കാ​ര്‍ഡ്; യു​ണൈ​റ്റ​ഡി​നു ജ​യം
Thursday, December 14, 2017 1:49 PM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി തു​ട​ര്‍ച്ച​യാ​യ 15 ജ​യ​ങ്ങ​ളു​ടെ പു​തി​യ റി​ക്കാ​ര്‍ഡ് സ്ഥാ​പി​ച്ചു. ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ സി​റ്റി അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ സ്വാ​ന്‍സി സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​നു ത​ക​ര്‍ത്തു. 27-ാം മി​നി​റ്റി​ല്‍ ആ​ദ്യ ഗോ​ള്‍ നേ​ടി​യ ഡേ​വി​ഡ് സി​ല്‍വ 52-ാം മി​നി​റ്റി​ല്‍ ര​ണ്ടാം ഗോ​ള്‍ തി​ക​ച്ചു. കെ​വി​ന്‍ ഡി ​ബ്രു​യി​ന്‍റെ (34) ഫ്രീ​കി​ക്ക് ചേ​ര്‍ന്ന​പ്പോ​ള്‍ മൂ​ന്നു ഗോ​ളാ​യി.

ക​ളി തീ​രാ​ന്‍ അ​ഞ്ചു മി​നി​റ്റ് കൂ​ടി​യു​ള്ള​പ്പോ​ള്‍ സെ​ര്‍ജി​യോ അ​ഗ്വേ​റോ​യി​ലൂ​ടെ സി​റ്റി​യു​ടെ നാ​ലാം ഗോ​ളും പി​റ​ന്നു. 2002ല്‍ ​ആ​ഴ്‌​സ​ണ​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ സ്ഥാ​പി​ച്ച 14 മ​ത്സ​ര​ങ്ങ​ളു​ടെ തു​ട​ര്‍ ജ​യ​മാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ഇതോ​ടെ ത​ക​ര്‍ത്ത​ത്.


മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യി​ല്‍നി​ന്ന് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് നേ​രി​ട്ട തോ​ല്‍വി​ക്ക് ഉ​ത്ത​വ​രാ​ദി​യെ​ന്ന ത​ര​ത്തി​ല്‍ വി​മ​ര്‍ശ​ന​മേ​റ്റു​വാ​ങ്ങി​യ റൊ​മേ​ലു ലു​ക്കാ​ക്കു വി​ജ​യ​ഗോ​ളി​ലൂ​ടെ വി​മ​ര്‍ശ​ക​ര്‍ക്കു മ​റു​പ​ടി ന​ല്‍കി. ക​ഴി​ഞ്ഞ ക​ളി​യി​ലെ തോ​ല്‍വി​യു​ടെ ഭാ​ര​മി​റ​ക്കാ​ന്‍ ലൂ​ക്കാ​ക്കു​വി​ന് ഗോ​ള്‍ ആ​വ​ശ്യ​മാ​യി​രു​ന്നു. ബെ​ല്‍ജി​യ​ന്‍ താ​ര​ത്തി​ന്‍റെ ഏ​ക ഗോ​ള്‍ മി​ക​വി​ല്‍ യു​ണൈ​റ്റ​ഡ് ബോ​ണ്‍മൗ​ത്തി​നെ തോ​ല്‍പ്പി​ച്ചു. 25-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഗോ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.