സ്റ്റീവ് വോയുടെ മകനും ക്രിക്കറ്റിൽ
സ്റ്റീവ് വോയുടെ മകനും ക്രിക്കറ്റിൽ
Friday, December 15, 2017 1:31 PM IST
മെ​ല്‍ബ​ണ്‍: വോ ​സ​ഹോ​ദ​ര​ന്മാ​ര്‍ക്ക് (മാ​ര്‍ക്ക് വോ, ​സ്റ്റീ​വ് വോ) ​പി​ന്‍ഗാ​മി​യാ​യി കു​ടും​ബ​ത്തി​ല്‍ നി​ന്ന് ഒ​രാ​ള്‍ കൂ​ടി ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റി​ലേ​ക്ക്. മു​ന്‍ ഓ​സീ​സ് നാ​യ​ക​ന്‍ സ്റ്റീ​വ് വോ​യു​ടെ മ​ക​ന്‍ ഓ​സ്റ്റി​ന്‍ വോ​യെ അ​ണ്ട​ര്‍ 19- ലോ​ക​ക​പ്പ് ടീ​മി​ല്‍ ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ ഉ​ള്‍പ്പെ​ടു​ത്തി. ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ജ​യിം​സ് സ​ണ്ട​ര്‍ലാ​ന്‍ഡി​ന്‍റെ മ​ക​ന്‍ വി​ല്‍ സ​ണ്ട​ര്‍ലാ​ന്‍ഡും ടീ​മി​ൽ ഇ​ടം നേ​ടി. ജാ​സ​ണ്‍ സം​ഗ ന​യി​ക്കു​ന്ന ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​നാ​ണ് സ​ണ്ട​ര്‍ലാ​ന്‍ഡി​ന്‍റെ മ​ക​ന്‍ വി​ല്‍.

ക​ഴി​ഞ്ഞ മാ​സം ആ​ഷ​സി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ ഇ​ല​വ​ന് വേ​ണ്ടി സം​ഗ സെ​ഞ്ചു​റി (133) നേ​ടി​യി​രു​ന്നു. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ ഓ​സീ​സി​ന് വേ​ണ്ടി സെ​ഞ്ചു​റി നേ​ടി​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​ണ് സം​ഗ. ഈ ​മി​ക​വാ​ണ് അ​ണ്ട​ര്‍-19 ടീ​മി​ന്‍റെ അ​മ​ര​ക്കാ​ര​നാ​കാ​ന്‍ സം​ഗ​യ്ക്ക് തു​ണ​യാ​യ​ത്. അ​ണ്ട​ര്‍-17 ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ലും ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ലും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യാ​ണ് സ്റ്റീ​വ് വോ​യു​ടെ പു​ത്ര​ന്‍ ഓ​സ്റ്റി​ന്‍ ടീ​മി​ൽ ഇടം നേ​ടി​യ​ത്.


മു​ന്‍ ഓ​സീ​സ് ഫാ​സ്റ്റ് ബൗ​ള​ര്‍ റ​യാ​ന്‍ ഹാ​രി​സാ​ണ് ടീ​മി​ന്‍റെ കോ​ച്ച്. മു​ന്‍ ഓ​പ്പ​ണ​ര്‍ ക്രി​സ് റോ​ജേ​ഴ്‌​സാ​ണ് ഹാ​രി​സി​ന്‍റെ സ​ഹാ​യി. ജ​നു​വ​രി 13 മു​ത​ല്‍ ഫെ​ബ്രു​വ​രി മൂ​ന്ന് വ​രെ ന്യൂ​സി​ല​ന്‍ഡി​ലാ​ണ് അ​ണ്ട​ര്‍-19 ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. ബി ​ഗ്രൂ​പ്പി​ലാ​ണ് ഓ​സ്‌​ട്രേ​ലി​യ​യു​ടെ സ്ഥാ​നം. ജ​നു​വ​രി 14ന് ​ഇ​ന്ത്യ​ക്കെ​തി​രേ​യാ​ണ് ഓ​സീ​സി​ന്‍റെ ആ​ദ്യ മ​ത്സ​രം. സിം​ബാ​ബ്‌വെ പാ​പ്പു​വ ന്യൂ ​ഗി​നി​യ എ​ന്നി​വ​രാ​ണ് ബി ​ഗ്രൂ​പ്പി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.