നാഷണൽ ഷൂട്ടിംഗ്: കേരളത്തിന് വെള്ളിത്തിളക്കം
നാഷണൽ ഷൂട്ടിംഗ്: കേരളത്തിന് വെള്ളിത്തിളക്കം
Saturday, December 16, 2017 1:45 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ മൂ​ന്നാം ദി​വ​സം കേ​ര​ള​ത്തി​ന് ഒ​രു വെ​ള്ളി മെ​ഡ​ൽ കൂ​ടി. 22 ത്രി ​പോ​സി​ഷ​ൻ (പോ​യി​ന്‍റ് 22) ഇ​ന​ത്തി​ൽ കേ​ര​ള​ത്തി​നു വേ​ണ്ടി തൊ​ടു​പു​ഴ മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി സേ​റ മ​രി​യ ജോ ​ആ​ണ് വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ വെ​ള്ളി നേ​ടി​യ​ത്.

എ​ലി​സ​ബ​ത്ത് സൂ​സ​ൻ കോ​ശി, ഐ​ശ്വ​ര്യ, സേ​റ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മി​ന് ത​ല​നാ​രി​ഴ​ക്കാ​ണ് വെ​ങ്ക​ലം ന​ഷ്ട​പ്പെ​ട്ട​ത്. ര​ണ്ടാം ദി​വ​സം ന​ട​ന്ന പ്രോ​ണ്‍ വി​ഭാ​ഗ​ത്തി​ൽ സേ​റ ര​ണ്ടു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു. ഈ ​ഇ​ന​ത്തി​ൽ എ​ലി​സ​ബ​ത്ത് സൂ​സ​ൻ കോ​ശി വ്യ​ക്തി​ഗ​ത വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. മു​ട്ടം തേ​ക്കും​കാ​ട്ടി​ൽ ഡോ. ​ജോ മാ​ത്യു - സ്നേ​ഹ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സേ​റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.