ഗോവയ്ക്കു വന്‍ജയം
ഗോവയ്ക്കു വന്‍ജയം
Saturday, December 16, 2017 1:45 PM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ഗോ​വ എ​ഫ്‌​സി​ക്കു വ​ന്‍ ജ​യം. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ക​ളി​ച്ച ഡ​ല്‍ഹി ഡൈ​നാ​മോ​സി​നെ 5-1ന് ​ഗോ​വ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഫെ​റാ​ന്‍ കോ​റോ​മി​നാ​സ് (45), മാ​നു​വ​ല്‍ ലാ​ന്‍സ​റോ​റ്റ് (45+3), അ​ഡ്രി​യാ​ന്‍ കോ​ളു​ന്‍ഗ (85), മാ​നു​വ​ല്‍ അ​രാ​ന (88) എ​ന്നി​വ​ര്‍ ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ ഒ​ര​ണ്ണം പ്രീ​തം കോ​ട്ടാ​ലി​ന്‍റെ സെ​ല്‍ഫ് ഗോ​ളു​മാ​യി​രു​ന്നു. കാ​ലു ഉ​ച്ചേ (62) ഡൈ​നാ​മോ​സി​ന്‍റെ ഏ​ക ഗോ​ളി​നു​ട​മ.

ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​നം മി​നി​റ്റി​ല്‍ വീ​ണ ഗോ​ളു​ക​ള്‍ക്ക് 62-ാം മി​നി​റ്റി​ല്‍ ഡ​ല്‍ഹി ഒ​ര​ണ്ണം തി​രി​ച്ച​ടി​ച്ചു. എ​ന്നാ​ല്‍ 66-ാം മി​നി​റ്റി​ല്‍ ഗ​ബ്രി​യേ​ല്‍ സി​സി​റോ ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ട​ത് ഡൈ​നാ​മോ​സി​നെ ത​ള​ര്‍ത്തി. ഗോ​വ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. അ​വ​സാ​ന പ​ത്തു​മി​നി​റ്റി​നി​ടെ മൂ​ന്നു ത​വ​ണ​കൂ​ടി ഡ​ല്‍ഹി​യു​ടെ വ​ല കു​ലു​ങ്ങി. ജയത്തോടെ ഗോവ പോയിന്‍റ് നിലയിൽ ഒന്നാമതെത്തി.


ദൗത്തി ബ്ലാസ്റ്റേഴ്‌സിലേക്ക്

മും​ബൈ: ജം​ഷ​ഡ്പൂ​ര്‍ എ​ഫ്‌​സി​യു​മാ​യി പി​ണ​ങ്ങി നി​ല്‍ക്കു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മ​ധ്യ​നി​ര​താ​രം സ​മീ​ഗ് ദൗ​ത്തി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തു​മെ​ന്ന് സൂ​ച​ന. ക​ഴി​ഞ്ഞ ര​ണ്ട് ഐ​എ​സ്എ​ല്‍ സീ​സ​ണു​ക​ളി​ല്‍ എ​ടി​കെ​യ്ക്കു വേ​ണ്ടി ക​ളി​ച്ച താ​രം ഇ​ത്ത​വ​ണ കൂ​ടു​മാ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​റി​ന് ഡൈ​നാ​മോ​സു​മാ​യുള്ള മ​ത്സ​ര​ത്തി​ന് ശേ​ഷം കോ​ച്ച് സ്റ്റീ​വ് കോ​പ്പ​ലു​മാ​യു​ണ്ടാ​യ അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ​തു​ട​ര്‍ന്ന് ടീം ​ഹോ​ട്ട​ലി​ല്‍ നി​ന്ന് ദൗ​ത്തി മു​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.