നെയ്മർ മാജിക്: പിഎസ്ജിക്കു മിന്നും ജയം
നെയ്മർ മാജിക്: പിഎസ്ജിക്കു മിന്നും ജയം
Sunday, December 17, 2017 11:17 AM IST
ആ​രി​സ്: ലീ​ഗ് വ​ണ്ണി​ലെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നു മാ​റി നി​ന്ന സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ക​ടം വീ​ട്ടി. സ്വ​ന്തം ക്ല​ബാ​യ പാ​രി​സ് സാ​ന്‍ ഷ​ര്‍മ​യി​നു വേ​ണ്ടി ഇ​ര​ട്ട ഗോ​ള്‍ നേ​ടി​ക്കൊ​ണ്ട് നെ​യ്മ​ര്‍ ത​ന്‍റെ തി​രി​ച്ചു വ​ര​വ് ആ​ഘോ​ഷ​മാ​ക്കി. താ​ര​ത്തി​ന്‍റെ ഇ​ര​ട്ട ഗോ​ളി​ന്‍റെ ബ​ല​ത്തി​ല്‍ റെ​നീ​സി​നു മേ​ല്‍ 4-1 വി​ജ​യ​മാ​ണ് പി​എ​സ്ജി നേ​ടി​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ലി​ലി​യോ​ടു നേ​ടി​യ വി​ജ​യ​ത്തി​ല്‍ ഭാ​ഗ​ഭാ​ക്കാ​കാ​ന്‍ സ​സ്‌​പെ​ന്‍ഷ​നി​ലാ​യി​രു​ന്ന നെ​യ്മ​ര്‍ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

കു​ടും​ബ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ക്കാ​യി ബ്ര​സീ​ലി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി വ​ന്ന​തി​നാ​ല്‍ ബു​ധ​നാ​ഴ്ച സ്ട്രാ​സ്ബ​ര്‍ഗി​ല്‍ ന​ട​ന്ന ഫ്ര​ഞ്ച് ലീ​ഗ് ക​പ്പി​ലും താ​ര​ത്തി​നു പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നി​ല്ല. മ​ത്സ​ര​ത്തി​ല്‍ പി​എ​സ്ജി തോ​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു. തി​രി​ച്ചെ​ത്തി​യ നെ​യ്മ​ര്‍ ലി​ഗ് വ​ണ്ണി​ല്‍ ഓ​പ്പ​ണിം​ഗ് ഗോ​ള്‍ നേ​ടി​ക്കൊ​ണ്ടാ​ണ് വ​ര​വ​റി​യി​ച്ച​ത്.


ക്ല​ബു​ക​ളു​ടെ റാ​ങ്കിം​ഗ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു നി​ല്‍ക്കു​ന്ന പി​എ​സ്ജി ഒ​ന്നാ​മ​തെ​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ്. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള മൊ​ണോ​ക്കോ​യ്ക്ക് പി​എ​സ്ജി​യേ​ക്കാ​ള്‍ ഒ​മ്പ​തു പോ​യി​ന്‍റി​ന്‍റെ ലീ​ഡാ​ണു​ള്ള​ത്. ഈ ​മാ​സം സ്ട്രാ​സ്ബ​ര്‍ഗി​ലും ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ലും ഏ​റ്റു​വാ​ങ്ങി​യ പ​രാ​ജ​യ​ത്തോ​ടെ ടീം ​ദു​ര്‍ബ​ല​മാ​യി​ത്തു​ട​ങ്ങി​യെ​ന്ന പ​രി​ഹാ​സ​ങ്ങ​ള്‍ക്ക് മ​റു​പ​ടി​യാ​യാ​ണ് നെ​യ്മ​റു​ടെ മി​ക​വി​ല്‍ ടീം ​നേ​ടി​യ വി​ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.