ബം​ഗ​ളൂ​രു​വി​നെ മ​റി​ച്ച് ചെ​ന്നൈ
ബം​ഗ​ളൂ​രു​വി​നെ മ​റി​ച്ച് ചെ​ന്നൈ
Sunday, December 17, 2017 11:17 AM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ സ്വ​ന്തം മൈ​താ​ന​ത്ത് ബം​ഗ​ളൂ​രു​വി​നു തോ​ല്‍വി. അ​യ​ല്‍ക്കാ​രാ​യ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന് ബം​ഗ​ളൂ​രു എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

അ​ഞ്ചാം മി​നി​റ്റി​ല്‍ ജെ​ജെ ലാ​ല്‍പെ​ഖു​ലെ നേ​ടി​യ ഗോ​ളി​ല്‍ ചെ​ന്നൈ​യി​ന്‍ ആ​ദ്യ പ​കു​തി​യി​ല്‍ മു​ന്നി​ട്ടു നി​ന്നു. ര​ണ്ടാം പ​കു​തി​യു​ടെ 85 ാം മി​നി​റ്റി​ല്‍ ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി​യി​ലൂ​ടെ ബം​ഗ​ളൂ​രു സ​മ​നി​ല ക​ണ്ടെ​ത്തി​യെ​ങ്കി​ലും ചെ​ന്നൈ​യി​ന്‍ എ​ഫ്സി 88 ാം മി​നി​റ്റി​ല്‍ ധ​ന്‍പാ​ല്‍ ഗ​ണേ​ഷി​ലൂ​ടെ ര​ണ്ടാം ഗോ​ളും വി​ജ​യ​വും സ്വ​ന്ത​മാ​ക്കി. ഈ ​വി​ജ​യ​ത്തോ​ടെ ചെ​ന്നൈ​യി​ന്‍ ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 12 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ബം​ഗ​ളൂ​രു 12 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു തു​ട​രു​ന്നു.


കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ എ​ടി​കെ കോ​ല്‍ക്ക​ത്ത​യ്ക്ക് ആദ്യ​ജ​യം. ഒ​രൊ​റ്റ ജ​യം പോ​ലു​മി​ല്ലാ​തെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ അ​വ​സാ​ന​ക്കാ​രാ​യി നി​ല്‍ക്കു​ക​യാ​യി​രു​ന്ന കോ​ൽ​ക്ക​ത്ത ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് മും​ബൈ എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

54-ാം മി​നി​റ്റി​ല്‍ ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ റോ​ബി​ന്‍ സിം​ഗാ​ണ് കോ​ല്‍ക്ക​ത്ത​യു​ടെ വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്. ഇ​ട​തു​വിം​ഗി​ല്‍ ബോ​ക്സി​ന് പു​റ​ത്തു നി​ന്ന് സെ​ക്വി​ന കൊ​ടു​ത്ത ക്രോ​സാ​ണ് അ​മ​രീ​ന്ദ​റി​നെ കീ​ഴ്പ്പെ​ടു​ത്തി റോ​ബി​ന്‍സിം​ഗ് വ​ല​യി​ലെ​ത്തി​ച്ച​ത്. ഈ ​ആ​ദ്യ ജ​യ​ത്തോ​ടെ എ​ടി​കെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും അ​ഞ്ച് പോ​യി​ന്‍റു​മാ​യി കേ​ര​ള ബ്ലാ​സ​റ്റേ​ഴ്സി​നു പി​ന്നി​ല്‍ എ​ട്ടാം സ്ഥാ​ന​ത്തേ​ക്കു മു​ന്നേ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.