സ്റ്റോ​ക്‌​സ് ഇ​ല്ല; പകരം മ​ല​ന്‍ ടീ​മി​ല്‍
സ്റ്റോ​ക്‌​സ് ഇ​ല്ല; പകരം മ​ല​ന്‍ ടീ​മി​ല്‍
Tuesday, January 2, 2018 12:42 AM IST
ല​ണ്ട​ന്‍: ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍നി​ന്ന് ഇം​ഗ്ല​ണ്ട് ഓ​ള്‍ റൗ​ണ്ട​ര്‍ ബെ​ന്‍ സ്റ്റോ​ക്‌​സി​നെ പി​ന്‍വ​ലി​ച്ചു. പ​ക​ര​മാ​യി ബാ​റ്റ്‌​സ്മാ​ന്‍ ഡേ​വി​ഡ് മ​ല​നെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി. സ്‌​റ്റോ​ക്‌​സി​നെ മാ​റ്റി പ​ക​രം മ​ല​നെ ഉ​ള്‍പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ടീ​മി​നെ ഇ​ന്ന​ലെ​യാ​ണ് ഇം​ഗ്ല​ണ്ട് ആ​ന്‍ഡ് വെ​യ്‌ൽസ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ് പ്ര​ഖ്യാ​പി​ച്ച​ത്.

നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച ടീ​മി​ല്‍ സ്റ്റോ​ക്‌​സ് ഉ​ണ്ടാ​യി​രു​ന്നു. സെ​പ്റ്റം​ബ​റി​ല്‍ ബ്രി​സ്റ്റോ​ളി​ലെ ഒ​രു നൈ​റ്റ്ക്ല​ബ്ബി​ല്‍ വ​ഴ​ക്കു​ണ്ടാ​ക്കി​യ​തി​ല്‍ സ്‌​റ്റോ​ക്‌​സി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ച് ക്രൗ​ണ്‍ പ്രോ​സി​ക്യൂ​ഷ​ന്‍ സ​ര്‍വീ​സ് (സി​പി​എ​സ്) അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന ഏ​ക​ദി​ന സം​ഘ​ത്തി​നൊ​പ്പം സ്റ്റോ​ക്‌​സ് ഉ​ണ്ടാ​കി​ല്ലെ​ന്ന് ഇ​സി​ബി അ​റി​യി​ച്ചു. സി​പി​എ​സി​ല്‍നി​ന്നുള്ള നി​ര്‍ദേ​ശം അ​നു​സ​രി​ച്ച് മാ​ത്ര​മേ സ്റ്റോ​ക്‌​സി​ന്‍റെ ഉ​ള്‍പ്പെ​ടു​ത്ത​ലി​നെ​ക്കു​റി​ച്ച് തീ​രു​മാ​നി​ക്കാ​നാ​കൂ എ​ന്ന് ബോ​ര്‍ഡ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ര​ത്തി​ന് ഇ​സി​ബി അനുമതി നൽകി. 14ന് ​മെ​ല്‍ബ​ണി​ലാ​ണ് ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ഇം​ഗ്ല​ണ്ടി​ന്‍റെ ഏ​ക​ദി​ന പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.