ഗോ​കു​ല​ത്തെ ര​ക്ഷി​ക്കാ​ൻ ഒ​ക്കോ​ലി എ​ത്തി​യേ​ക്കും
Wednesday, January 3, 2018 1:06 AM IST
മും​ബൈ: ക​ന്നി ഐ​ലീ​ഗ് സീ​സ​ണി​ൽ മു​ട​ന്തു​ന്ന ഗോ​കു​ലം കേ​ര​ള എ​ഫ്സി നൈ​ജീ​രി​യ​ൻ താ​രം ഒ​ഡേ​ഫ ഒ​ക്കോ​ലി​യു​മാ​യി ക​രാ​റി​ലെ​ത്തി​യെ​ന്നു സൂ​ച​ന. മു​ന്പ് ഐ​ലീ​ഗു​ക​ളി​ൽ ഗോ​ള​ടി​ച്ചു കൂ​ട്ടി​യ താ​ര​ത്തി​ന്‍റെ വ​ര​വ് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. 2011ൽ ​ഐ ലീ​ഗി​ൽ ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം പ​റ്റി​യി​രു​ന്ന താ​ര​മാ​യി​രു​ന്നു ഈ ​മു​പ്പ​ത്തി​ര​ണ്ടു​കാ​ര​ൻ. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഐ​ ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബ് സ​തേ​ണ്‍ സ​മി​തി​യു​ടെ താ​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, ടീം ​ഒ​ന്നാം ഡി​വി​ഷ​നി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യി​ല്ല. പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ പ​രി​ക്കി​ൽ വ​ല​യു​ന്ന ഗോ​കു​ല​ത്തി​ന് ഒ​ക്കോ​ലി​യു​ടെ വ​ര​വ് ഗു​ണം ചെ​യ്തേ​ക്കും.