പി​ച്ച് പോ​രാ, എം​സി​ജി​യെ കാത്തിരിക്കുന്നതു വിലക്ക്
പി​ച്ച് പോ​രാ, എം​സി​ജി​യെ കാത്തിരിക്കുന്നതു വിലക്ക്
Wednesday, January 3, 2018 1:06 AM IST
മെ​ൽ​ബ​ണ്‍: ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റ് ന​ട​ന്ന മെ​ൽ​ബ​ണി​ലെ പി​ച്ച് അ​ത്ര പോ​രാ​യി​രു​ന്നു​വെ​ന്ന് ഐ​സി​സി​യു​ടെ ക​ണ്ടെ​ത്ത​ൽ. ആ​വ​ശ്യ​ത്തി​നു പേ​സോ ബൗ​ണ്‍സോ പി​ച്ചി​ൽ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നു താ​ര​ങ്ങ​ൾ പ​രാ​തി പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ച്ച് റ​ഫ​റി ര​ഞ്ജ​ൻ മ​ദു​ഗു​ലെ​യും ഐ​സി​സി​ക്ക് മോ​ശം റി​പ്പോ​ർ​ട്ട് ന​ല്കി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഓ​സ്ട്രേ​ലി​യ​ൻ അ​ന്താ​രാ​ഷ്‌​ട്ര പി​ച്ചി​നെ മോ​ശം എ​ന്ന് ഐ​സി​സി മു​ദ്രകു​ത്തു​ന്ന​ത്. ന​വം​ബ​റി​ൽ വ​നി​ത​ക​ളു​ടെ ആ​ഷ​സ് ന​ട​ന്ന നോ​ർ​ത്ത് സി​ഡ്നി​യി​ലെ ഓ​വ​ൽ, ശ​രാ​ശ​രി​യി​ലും താ​ഴെ എ​ന്ന് ഐ​സി​സി റേ​റ്റ് ചെ​യ്തി​രു​ന്നു.

മെ​ൽ​ബ​ണി​ലെ ജീ​വ​നി​ല്ലാ​ത്ത പി​ച്ചി​ൽ ക​ളി മു​ന്നോ​ട്ടു പോ​കു​ന്തോ​റും ബൗ​ണ്‍സ് കു​റ​ഞ്ഞുവ​രു​ന്ന​താ​ണു കാ​ണു​ന്ന​തെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ബൗ​ണ്‍സ് ശ​രാ​ശ​രി മാ​ത്ര​മു​ള്ള ഈ ​പി​ച്ചി​ൽ പേ​സ് തീ​രെ ല​ഭി​ക്കു​ന്നില്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ഐ​സി​സി​യു​ടെ വി​ല​യി​രു​ത്ത​ലി​ൽ അ​ഞ്ചു പോ​യി​ന്‍റി​ൽ താ​ഴെ പോ​യാ​ൽ ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്ക് വ​രെ മെ​ൽ​ബ​ണ്‍ ഗ്രൗ​ണ്ട് നേ​രി​ടേ​ണ്ടിവ​ന്നേ​ക്കും. ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​നു പു​റ​മേ ലോ​ക​ക​പ്പ് ഫൈ​ന​ലി​നു വ​രെ വേ​ദി​യാ​യി​ട്ടു​ള്ള മെ​ൽ​ബ​ണ്‍ ഗ്രൗ​ണ്ട് അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​ക്കു​മെ​ന്ന് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ജ​യിം​സ് സ​ത​ർ​ലാ​ൻ​ഡ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.