നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനെ പുറത്താക്കി
Thursday, January 4, 2018 12:53 AM IST
ഗോഹട്ടി: ഐ​എ​സ്എ​ലി​ല്‍ തു​ട​രു​ന്ന മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ര്‍ന്നു നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് പ​രി​ശീ​ല​ക സ്ഥാ​ന​ത്തു നി​ന്ന് ജോ​വോ ഡി ​ഡെ​സു​വി​നെ പു​റ​ത്താ​ക്കി. ഏ​ഴു ക​ളി​യി​ല്‍നി​ന്ന് ഒ​രു ജ​യം മാ​ത്ര​മേ നോ​ര്‍ത്ത് ഈ​സ്റ്റി​നു നേ​ടാ​നാ​യി​ട്ടു​ള്ളൂ. അ​ഞ്ചു ക​ളി​യില്‍ തോ​റ്റു. ഒ​ര​ണ്ണം സ​മ​നി​ല​യു​മാ​യി. ജോ​വോ ഡി ​ഡെ​സു​വി​നൊ​പ്പം സ​ഹ പ​രി​ശീ​ല​ക​ന്‍ ജോ​വി പി​നോ​യെ​യും പു​റ​ത്താ​ക്കി​യ​താ​യി ഐ​എ​സ്എ​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഗോ​ള്‍കീ​പ്പിം​ഗ് പ​രി​ശീ​ല​ക​ന്‍ ജോ​സ​ഫ് സി​ഡ്ഡി​യെ താ​ത്കാ​ലി​ക പ​രി​ശീ​ല​ക​നാ​ക്കി.


കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്തുനിന്ന് റെ​നെ മ്യൂ​ല​ന്‍സ്റ്റി​ന്‍ രാജിവച്ചതിനു പിന്നാലെയാണ് നോർത്ത്ഈസ്റ്റ് പരിശീലകനെ പുറത്താക്കിയത്.