ബ്രാ​ഡ്മാ​ന്‍റെ റി​ക്കാ​ര്‍ഡ് അ​ഫ്ഗാ​ന്‍ കൗ​മാ​ര​താ​രം മ​റി​ക​ട​ന്നു
Wednesday, January 10, 2018 11:46 PM IST
കാ​ബൂ​ള്‍: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ഡോ​ണ്‍ ബ്രാ​ഡ്മാ​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന അ​പൂ​ര്‍വ റി​ക്കാ​ര്‍ഡ് അ​ഫ്ഗാ​നി​സ്ഥാ​ന്‍ കൗ​മാ​ര​താ​രം ബ​ഷീ​ര്‍ ഷാ ​തി​രു​ത്തി. പ​തി​നെ​ട്ടു​കാ​ര​നാ​യ ഷാ ​ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ലെ 12 ഇ​ന്നിം​ഗ്‌​സി​ല്‍നി​ന്ന് 1096 റ​ണ്‍സ് 121.77 ശ​രാ​ശ​രി​യി​ല്‍ അ​ടി​ച്ചു​കൂ​ട്ടി. ഈ ​ശ​രാ​ശ​രി​യി​ലൂ​ടെ മ​റി​ക​ട​ന്ന​ത് ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ ഡോ​ണ്‍ ബ്രാ​ഡ്മാ​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന 95.14 ശ​രാ​ശ​രി. ആ​യി​ര​ത്തി​ലേ​റെ റ​ണ്‍സ് സ്‌​കോ​ര്‍ ചെ​യ്ത ക്രി​ക്ക​റ്റ​ര്‍മാ​രി​ലെ ഉ​യ​ര്‍ന്ന ശ​രാ​ശ​രി​യാ​ണ് അ​ഫ്ഗാ​ന്‍ കൗ​മാ​ര താ​രം കു​റി​ച്ച​ത്.

സ്പീ​ന്‍ ഖ​ര്‍ റീ​ജ​ന്‍റെ പു​തു​മു​ഖ താ​രം ഷാ ​അ​മോ റീ​ജ​ണെ​തി​രേ പു​റ​ത്താ​കാ​തെ നേ​ടി​യ 256 റ​ണ്‍സ് ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ലെ ഉ​യ​ര്‍ന്ന ര​ണ്ടാ​മ​ത്തെ സ്‌​കോ​റാ​ണ്. ഇ​ന്ത്യ​യു​ടെ അ​മോ​ല്‍ മു​ജും​ദ​റി​ന്‍റെ പേ​രി​ലു​ള്ള 260 റ​ണ്‍സാ​ണ് ഉ​യ​ര്‍ന്ന ഫ​സ്റ്റ് ക്ലാ​സ് സ്‌​കോ​ര്‍. വെ​റും ഒ​രു വ​ര്‍ഷ​വും ര​ണ്ടു മാ​സ​വും നീ​ണ്ട ചെ​റി​യ ക​രി​യ​റി​ല്‍ അ​ഞ്ച് സെ​ഞ്ചു​റി, ര​ണ്ട് അർധ സെ​ഞ്ചു​റി​യു​മാ​ണ് ഷാ​യു​ടെ പേ​രി​ല്‍ കു​റി​ച്ച​ത്.


ട്രി​പ്പി​ള്‍ സെ​ഞ്ചു​റി നേ​ടി​യ ഷാ ​ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ ട്രി​പ്പി​ള്‍ സെ​ഞ്ചു​റി നേ​ടി​യ പ്രാ​യം കു​റ​ഞ്ഞ ര​ണ്ടാ​മ​ത്തെ താ​ര​മായി. ജാ​വേ​ദ് മി​യാ​ന്‍ദാ​ദാ​ണ് മു​ന്നി​ല്‍. നി​ല​വി​ല്‍ ഷാ ​അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ അ​ണ്ട​ര്‍ 19 ടീ​മി​നൊ​പ്പം ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​നാ​യി ന്യൂ​സി​ല​ന്‍ഡി​ലാ​ണ്.