റ​യ​ല്‍ ക്വാ​ര്‍ട്ട​റി​ല്‍
Thursday, January 11, 2018 11:58 PM IST
മാ​ഡ്രി​ഡ്: കോ​പ്പ ഡെ​ല്‍ റേ ​പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ സൂ​പ്പ​ര്‍താ​ര​ങ്ങ​ളെ​യെ​ല്ലാം പു​റ​ത്തി​രു​ത്തി​യി​റ​ങ്ങി​യ റ​യ​ല്‍ മാ​ഡ്രി​ഡി​നെ ര​ണ്ടാം ഡി​വി​ഷ​ന്‍ ക്ല​ബ് നു​മാ​ന്‍സി​യ സ​മ​നി​ല​യി​ല്‍ കു​രു​ക്കി. സ്വ​ന്തം ഗ്രൗ​ണ്ട് സാ​ന്‍റി​യാ​ഗോ ബ​ര്‍ണാ​ബു​വി​ലി​റ​ങ്ങി​യ റ​യ​ലി​നെ നു​മാ​ന്‍സി​യ 2-2ന് ​സ​മ​നി​ല​യി​ല്‍ ത​ള​ച്ചു. ആ​ദ്യ​പാ​ദ​ത്തി​ല്‍ റ​യ​ല്‍ 3-0ന് ​ജ​യി​ച്ചി​രു​ന്നു. 5-2ന്‍റെ അഗ്രഗേറ്റിൽ റയൽ ക്വാർട്ടറിലെത്തി. ഈ ​ആ​ഴ്ച​ക​ളി​ലെ ലാ ​ലി​ഗ മ​ത്സ​ര​ങ്ങ​ള്‍ അ​ടു​ത്ത​മാ​സം ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ പാ​രി സാ​ന്‍ ഷെ​ര്‍മ​യി​നെ​തി​രേ​യു​ള്ള ആ​ദ്യ​പാ​ദ പ്രീ​ക്വാ​ര്‍ട്ട​ര്‍ മ​ത്സ​ര​മെ​ല്ലാം ല​ക്ഷ്യ​മി​ട്ട് പ​രി​ശീ​ല​ക​ന്‍ സി​ന​ദി​ന്‍ സി​ദാ​ന്‍ കൂ​ടു​ത​ലും പു​തു​മു​ഖ​ങ്ങ​ളെ​യാ​ണ് ഇ​റ​ക്കി​യ​ത്.

ലൂ​കാ​സ് വാ​സ്‌​ക്വ​സാ​ണ് റ​യ​ലി​ന്‍റെ ര​ണ്ടു ഗോ​ളും നേ​ടി​യ​ത്. 11, 59 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഗോ​ളു​ക​ള്‍. എ​ന്നാ​ല്‍ ര​ണ്ടു ത​വ​ണ തി​രി​ച്ച​ടി​ച്ച ഗി​ല്ലേ​ര്‍മോ റ​യ​ലി​ന്‍റെ ജ​യ​മോ​ഹ​ങ്ങ​ള്‍ ത​ക​ര്‍ത്തു. 45, 82 മി​നി​റ്റു​ക​ളി​ലാ​ണ് ഗി​ല്ലേ​ര്‍മോ​യു​ടെ ഗോ​ളു​ക​ള്‍. ക​ളി​യു​ടെ അ​വ​സാ​ന മി​നി​റ്റി​ല്‍ ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ട നു​മാ​ന്‍സി​യ നാ​യ​ക​ന്‍ ഡാ​നി കാ​ല്‍വോ പു​റ​ത്താ​യി.


മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ വി​യ്യ​റ​യ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ലെ​ഗ​ന്‍സ് ക്വാ​ര്‍ട്ട​റി​ലെ​ത്തി. ക്ല​ബ്ബി​ന്‍റെ 90 വ​ര്‍ഷ​ത്തെ ച​രി​ത്ര​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ലെ​ന്‍ഗ​ന്‍സ് കോ​പ്പ ഡെ​ല്‍ റേ​യു​ടെ ക്വാ​ര്‍ട്ട​റി​ലെ​ത്തു​ന്ന​ത്. ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ല്‍ ലെ​ഗ​ന്‍സ് 2-1ന് ​വി​യ്യാ​റ​യ​ലി​നോ​ട് തോ​റ്റു. എ​ന്നാ​ല്‍ ആ​ദ്യ പാ​ദ​ത്തി​ലെ 1-0ന്‍റെ ​ജ​യ​വും ര​ണ്ടാം പാ​ദ​ത്തി​ല്‍ എ​വേ ഗോ​ളി​ന്‍റെ ആ​നു​കൂ​ല്യ​വു​മാ​ണ് ലെ​ഗ​ന്‍സി​നെ ക്വാ​ര്‍ട്ട​റി​ലെ​ത്തി​ച്ച​ത്. നാ​ബി​ല്‍ എ​ല്‍ സ​ഹ​റാ​ണ് നി​ര്‍ണാ​യ​ക​മാ​യ എ​വേ ഗോ​ള്‍ നേ​ടി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ റ​ണ്ണേ​ഴ്‌​സ്അപ് അ​ലാ​വ്‌​സ് ക്വാ​ര്‍ട്ട​റി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.