അ​ര്‍ജു​ന്‍ തെ​ണ്ടുല്‍ക്ക​ര്‍ തി​ള​ങ്ങി
അ​ര്‍ജു​ന്‍ തെ​ണ്ടുല്‍ക്ക​ര്‍ തി​ള​ങ്ങി
Thursday, January 11, 2018 11:58 PM IST
സി​ഡ്‌​നി: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റു​ടെ മ​ക​ന്‍ അ​ര്‍ജു​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ഏ​വ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ര്‍ഷി​ക്കു​ന്നു. പ​തി​നെ​ട്ടു​കാ​ര​നാ​യ അ​ര്‍ജു​ന്‍ സ്പി​രി​റ്റ് ഓ​ഫ് ക്രി​ക്ക​റ്റ് ഗ്ലോ​ബ​ല്‍ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്പോ​ള്‍ ഓ​സ്‌​ട്രേ​ലി​യ​യി​ലാ​ണ്. സി​ഡ്‌​നി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടാ​ണ് ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ സം​ഘാ​ട​ക​ര്‍. ക്രി​ക്ക​റ്റേ​ഴ്‌​സ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​ക്കു​വേ​ണ്ടി ക​ളി​ക്കു​ന്ന അ​ര്‍ജു​ന്‍ ഹോ​ങ്കോം​ഗ് ക്രി​ക്ക​റ്റ് ക്ല​ബ്ബി​നെ​തി​രേ ന​ട​ന്ന ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച ഓ​ള്‍റൗ​ണ്ട് പ്ര​ക​ട​നം ന​ട​ത്തി മി​ക​വ് തെ​ളി​യി​ച്ചു. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ താ​രം 27 പ​ന്തി​ല്‍ 48 റ​ണ്‍സ് അ​ടി​ച്ചു കൂ​ട്ടി. കൂ​ടാ​തെ ബൗ​ളിം​ഗി​ല്‍ നാ​ല് ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. ബ്രാ്ഡ​മാ​ന്‍ ഓ​വ​ലി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.


ബ്രാ​ഡ്മാ​ന്‍റെ പേ​രി​ലു​ള്ള ഗ്രൗ​ണ്ടി​ല്‍ ക​ളി​ക്കാ​നാ​യ​തി​ല്‍ അ​ഭി​മാ​നം തോ​ന്നു​ന്നു​വെ​ന്നും ഇ​ത് വി​ശ്വ​സി​ക്കാ​നാ​വാ​ത്ത കാ​ര്യ​മാ​ണെ​ന്നും അ​ര്‍ജു​ന്‍ പ​റ​ഞ്ഞു. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ ബാ​റ്റ്‌​സ്മാ​ന്മാ​യി റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി റി​ക്കാ​ര്‍ഡു​ക​ള്‍ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ മ​ക​ന്‍ ബൗ​ളിം​ഗാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ട​ങ്ക​യ്യ​ന്‍ പേ​സ​റാ​യ അ​ര്‍ജു​ന്‍ ഇ​ട​ങ്ക​യ്യ​ന്‍ ബാ​റ്റ്‌​സ്മാ​നു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.